Home

ഇന്‍സൈറ്റ് അന്താരാഷ്ട്ര ഹ്രസ്വചിത്രമത്സരം : ഒരുക്കങ്ങള്‍ തകൃതിയില്‍ ; ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 31

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമ ത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റി വലിലേക്കുള്ള ഈ വര്‍ഷത്തെ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കു ന്നു. അഞ്ച് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഹാഫ് വിഭാഗത്തിലും ഒരു മിനമി റ്റില്‍ താഴെയുള്ള മൈന്യൂട്ട് വിഭാഗ ത്തിലുമാണ് മത്സരം.

പാലക്കാട് : പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പി ന്റെ പന്ത്രണ്ടാമത് അ ന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം (ഹാ ഫ്) ഫെസ്റ്റി വലിലേ ക്കുള്ള ഈ വര്‍ഷത്തെ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പു രോഗമിക്കുന്നു. അഞ്ച് മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഹാഫ് വിഭാഗത്തിലും ഒരു മിനിറ്റില്‍ താഴെയുള്ള മൈന്യൂട്ട് വിഭാഗത്തിലുമാണ് മത്സരം.

ഹാഫ് വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോള്‍ഡന്‍ സ്‌ക്രീന്‍ പുരസ്‌കാരം ലഭിക്കും. പ്രസിദ്ധ ശില്പി കെ ആര്‍ രാജന്‍ രൂപകല്‍പന ചെയ്ത ശില്‍പവും, അന്‍പതി നായിരം രൂപയും, സാക്ഷ്യ പത്രവും അടങ്ങുന്നതാണ് ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ്. കൂടാതെ അഞ്ചു പേര്‍ക്ക് അയ്യായിരം രൂപ യും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണര്‍ അപ്പ് അവാര്‍ഡുകളും ഇതേ വിഭാഗത്തില്‍ സമ്മാനിക്കും.

മൈന്യൂട്ട് വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടുന്ന ച്രിത്രത്തിനു സില്‍വര്‍ സ്‌ക്രീന്‍ അവാര്‍ഡ് ലഭിക്കും. പ്ര സിദ്ധ ശില്പി കെ ആര്‍ രാജന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പതിനായിരം രൂപയും സാക്ഷ്യപത്രവും അ ടങ്ങുന്നതാണ് സില്‍വര്‍ സ്‌ക്രീനന്‍ അവാര്‍ഡ്.

ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 31 ആണ്.പ്രഥമിക തെരഞ്ഞെടുപ്പ് സമിതി മേള യിലേക്ക് തിരഞ്ഞെടുക്കപ്പെടന്ന ചിത്രങ്ങളുടെ വിവരങ്ങള്‍ ഓഗസ്റ്റ് 10ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടു ക്കപ്പെടുന്ന ചിത്രങ്ങള്‍ പാലക്കാടുവച്ച് സെപ്റ്റംബര്‍ 10നും 11നും പ്രദര്‍ശിപ്പിക്കും. 11ന് നടക്കുന്ന സമാപന യോഗത്തില്‍ സമ്മാന വിതരണം നടത്തും.

ഓരോ ചിത്രവും പ്രദര്‍ശിപ്പിച്ച ശേഷം കാണികളെയും ചലച്ചിത്രപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നട ത്തുന്ന ഓപ്പണ്‍ ഫോറം ചര്‍ച്ചകള്‍ ഈ മേളയുടെ പ്രത്യേകതയാണ്.പതിവുപോലെ മുന്‍നിര ചലച്ചിത്ര പ്രതിഭകള്‍ ഉള്‍പ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ് വിലയിരുത്തി ആവാര്‍ഡുകള്‍ തീരുമാനിക്കുക.

http//www.insightthecreativegroup.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി ചിത്രങ്ങള്‍ സമ ര്‍പ്പിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9446000373 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്ന താണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ വി വന്‍സെന്റ് അറിയിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.