Home

ഇന്‍ഷുറന്‍സ് പണം തട്ടാന്‍ അരുംകൊല ; ഒമ്പത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്ന് അമ്മയും രണ്ടാനച്ഛനും

ഇന്‍ഷ്വറന്‍സ് ലഭിക്കാന്‍ ഒമ്പത് വയസുകാരിയെ മാതാവും രണ്ടാനച്ഛനും ചേര്‍ന്ന് കഴുത്തുഞെരിച്ച് അരുംകൊല ചെയ്തു. പഞ്ചാ ബിലെ ലുധിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം

ലുധിയാന : ഇന്‍ഷ്വറന്‍സ് ലഭിക്കാന്‍ ഒമ്പത് വയസുകാരിയെ മാതാവും രണ്ടാനച്ഛനും ചേര്‍ന്ന് കഴു ത്തുഞെരിച്ച് അരുംകൊല ചെയ്തു. പഞ്ചാ ബിലെ ലുധിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്ന ത്. പെണ്‍കുട്ടിയുടെ മാതാവ് പിങ്കി (27), രണ്ടാനച്ഛന്‍ നരീന്ദര്‍പാല്‍ (31) എന്നിവരാണ് മകള്‍ ഭാരതി യെ ജൂണ്‍ 19ന് രാത്രി ഹംബ്രാനിലെ ഒരു കന്നുകാലി തീറ്റ ഫാക്ടറിയില്‍ വച്ച് കൊലപ്പെടുത്തിയതെ ന്ന് പൊലീസ് പറഞ്ഞു.

2018 ല്‍ ഭാരതിക്കായി 2.5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി ദമ്പതികള്‍ എടുത്തിരു ന്നു. അതിനുശേഷം 2019 ല്‍ മൂന്ന് ലക്ഷം രൂപ ബേങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു സ്ഥലം വാങ്ങി. ഇതിനകം 1.49 ലക്ഷം രൂപ തവണകളായി ബേങ്കില്‍ അടയ്ക്കുകയും ചെയ്തു. ബാക്കി തുക നല്‍കാന്‍ പ്രയാസപ്പെട്ടപ്പോഴാണ് ഭാരതിയെ കൊലപ്പെടുത്തിയാല്‍ ഇന്‍ഷ്വറന്‍സ് പണം ലഭിക്കുമെന്ന ചിന്ത യുണ്ടായത്.

ഷാള്‍കൊണ്ട് കഴുത്തില്‍ കുരുക്കിട്ടാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സംശയം തോന്നാതി രിക്കാന്‍ ഇരുവരും പെണ്‍കുട്ടിയെ ആശുപത്രി യില്‍ കൊണ്ടുപോയി. സ്വാഭാവിക മരണമാണെ ന്നാണ് പിങ്കിയും നരീന്ദര്‍പാലും അധികൃതരോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോ ര്‍ട്ടി ല്‍ കഴുത്തു ഞെരിച്ചതായി സ്ഥിരീകരിച്ചു.

തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. നിലവില്‍ പോലീസ് റിമാന്‍ഡില്‍ കഴിയുന്ന ദമ്പ തികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 120-ബി, 182, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.