കോവിഡ് രോഗികള്‍ക്കുള്ള റെംഡിസിവിര്‍ ഇന്‍ജക്ഷനു പകരം വെള്ളം കുത്തിവെച്ച ആശുപത്രി ജീവനക്കാരാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ മീററ്റിലെ സുഭ്ഹാര്‍തി മെഡിക്കല്‍ കോളജിലാണ് സംഭവം. ഇവിടെ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുന്ന രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ലഖ്നൗ: കോവിഡ് രോഗികളുടെ ഇന്‍ജക്ഷന്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തി രോ ഗികള്‍ വെള്ളം കുത്തി വെച്ച രണ്ട് ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലെ സുഭ്ഹാര്‍തി മെഡിക്കല്‍ കോളജിലാണ് സംഭവം. മെഡിക്കല്‍ കോളജിലെ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുന്നവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് നല്‍കേണ്ട ഇന്‍ജക്ഷനാണ് റെംഡിസിവിര്‍. ഈ മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയില്‍ വില്‍പന നടത്തുകയായിരുന്നു. കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ ഇന്‍ജക്ഷനാണ് ഇവര്‍ കരിഞ്ചന്തയില്‍ 25,000 രൂപ വരെ ഈടാക്കി വിറ്റതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയില്‍ നിന്ന് റെംഡിസിവിര്‍ ഇന്‍ജക്ഷന്‍ മോ ഷ്ടിക്കുന്നത് പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ മരുന്നിന് പകരം വെറും വെള്ളമാണ് രോഗികള്‍ ക്ക് കുത്തിവെച്ചിരുന്നത്.
പ്രതികളെ പിടികൂടാനായി ആശുപത്രിയിലെത്തിയ പൊലീസിനെ ഒരു സംഘം ആക്രമിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
റെംഡെസിവിര്‍ വില്‍പ്പനയില്‍ നിരവധി കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോ ര്‍ട്ട് ചെയ്യുന്നത്. 25,000 മുതല്‍ 40,000 രൂപ വരെയാണ് ഡല്‍ഹിയിലെ കരിഞ്ചന്ത വില്‍പ്പനക്കാര്‍ ഒരു ഇന്‍ജക്ഷന് ഈടാക്കിയിരുന്ന വില. കഴിഞ്ഞദിവസം ഡല്‍ഹിയിലും റെംഡെസിവിര്‍ ഇന്‍ ജ ക്ഷന്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.