എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍ എന്നിവയെല്ലാം മെ യ് 23 (ഞായറാഴ്ച) അര്‍ധരാത്രി 12 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയില്‍ തടസപ്പെടുമെന്നാണ് അറിയിപ്പ്
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ നാളെ തടസ്സം നേരിടുമെന്ന് അറിയിപ്പ്. എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍ എന്നിവയെല്ലാം മെ യ് 23 (ഞായറാഴ്ച) അര്‍ധരാത്രി 12 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയില്‍ തടസപ്പെടുമെന്നാണ് അറിയിപ്പ്.
റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമാണ് എന്‍ഇഎഫ്ടി സംവിധാനത്തില്‍ മാറ്റം വരുത്തുന്നത്. മെയ് 22ന് ബിസിനസ് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം അപ്‌ഗ്രേഡ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ മറ്റ് സേവനങ്ങള്‍ തടസപ്പെടുമെങ്കിലും ആര്‍ടിജിഎസ് സംവിധാനത്തെ ഇത് ബാധിക്കില്ല. ആര്‍ടിജിഎസ് സംവിധാനം ഏപ്രില്‍ 18 ന് പരിഷ്‌കരിച്ചിരുന്നു.
എസ്ബിഐയുടെ ഐഎന്‍ബി, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ മെയ് 21ന് രാത്രി 10.45 മുതല്‍ മെയ് 22ന് പുലര്‍ച്ചെ 1.15 വരെ തടസ്സപ്പെട്ടിരുന്നു. ഇത് നാളെ പുലര്‍ച്ചെ 2.40 മുതല്‍ രാവിലെ 6.10 വരെ തടസപ്പെടും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.