Breaking News

ഇന്ന് മുതൽ വീസ രഹിത പ്രവേശനം; ഇന്ത്യക്കാർക്കും അവസരം, പറക്കാം അയൽരാജ്യത്തേക്ക്.

റിയാദ് : ശ്രീലങ്കയിലേക്ക് സൗദി അറേബ്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ രഹിത പ്രവേശനത്തിന് അവസരം. ആറുമാസം വരെ താമസിച്ച് ശ്രീലങ്കയുടെ മനോഹര ഭൂപ്രകൃതി ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് പുതുക്കിയ നയപ്രകാരം ഇനി സാധിക്കും. ഇത് ചരിത്രപരമായ തീരുമാനമാണെന്നും ഇരു രാജ്യങ്ങൾക്കുമിടയിലെ ടൂറിസത്തിനും വ്യാപാര കൈമാറ്റത്തിനും കൂടുതൽ പ്രോത്സാഹനം നൽകുന്നതിന് പുതിയ തീരുമാനം വഴിവെക്കുന്നമെന്ന് ശ്രീലങ്കൻ എംബസി പ്രതീക്ഷ പങ്കുവെച്ചു.

ഈ വീസ രഹിത പ്രവേശനത്തിന് അർഹതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ, യുകെ, ചൈന, അമേരിക്ക, ജർമനി, നെതർലൻഡ്സ്, ബൽജിയം, സ്പെയിൻ, ഓസ്ട്രേലിയ, ഡെൻമാർക്ക്, പോളണ്ട്, കസാക്കിസ്ഥാൻ, സൗദി അറേബ്യ, യുഎഇ, നേപ്പാൾ, ഇന്തൊനീഷ്യ, റഷ്യ, തായ്​ലൻഡ്, മലേഷ്യ, ജപ്പാൻ, ഫ്രാൻസ്, കാനഡ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഇസ്രയേൽ, ബെലാറസ്, ഇറാൻ, സ്വീഡൻ, ദക്ഷിണ കൊറിയ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ന്യൂസീലൻഡ് എന്നിവരും ഉൾപ്പെടുന്നു.വിശദമായ വിവരങ്ങൾ താൽപ്പര്യമുള്ളവർക്ക്, ശ്രീലങ്കൻ ഗവൺമെന്‍റിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലോ അതത് എംബസികളിലൂടെയും കോൺസുലേറ്റുകളിലൂടെയും മുഴുവൻ പട്ടികയും ലഭ്യമാണ്. വീസ രഹിത പ്രവേശന നയത്തിന് പുറമേ, ഇന്ത്യ, ചൈന, റഷ്യ, ജപ്പാൻ, മലേഷ്യ, തായ്‌ലൻഡ്, ഇന്തൊനീഷ്യ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വീസ വാഗ്ദാനം ചെയ്യുന്നത് ശ്രീലങ്ക തുടരുന്നുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.