Home

ഇന്ധനവില വര്‍ധന ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപോയി

പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് താല്പര്യമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സം സ്ഥാനത്തിന് താല്പര്യമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോറോണക്കാലത്ത് പെട്രോ ളിയം ഉത്പന്നങ്ങളുടെ സംസ്ഥാന നികുതി ഒഴിവാക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യ പ്പെട്ട സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം.

കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാനാകില്ലെന്ന് ധനമന്ത്രി പറഞ്ഞു. എക്സൈസ് നികുതിയും ഇന്ധന നികുതിയുമാണ് സംസ്ഥാനത്തെ നിലവിലെ വരുമാനം. ഇന്ധന നികുതി ജിഎസ്ടിക്ക് വിട്ടുകൊടുക്കുന്നത് സംസ്ഥാ നത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കും. നിലവില്‍ ലഭിക്കേണ്ട ജിഎസ്ടി വിഹിതം പോലും കൃത്യമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ഇന്ധനവില നിയന്ത്രണം കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ അനുകൂല നിലപാടെടുത്തവരാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ അധിക നികു തി ഈടാക്കുന്നുണ്ടെന്നും അതേസമയം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷം തയ്യാറാ യില്ലെന്നും മന്ത്രി പറഞ്ഞു.

ജനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ആരോപിച്ചു. നികുതി ഭീകരതയാണ് ഇന്ന് നടക്കുന്നത്. ഇന്ധന നികുതി ജിഎ സ്ടി പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വില കൂടുമ്പോള്‍ വരുമാനവും കൂടു മെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. ഈ ദുരിത കാലത്ത് ജനങ്ങള്‍ക്ക് സഹായക ര മാകുന്ന രീതിയില്‍ സബ്സിഡിയെങ്കിലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാ വ് ആവശ്യപ്പെട്ടു.

ഇന്ധന വില വര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കുറ്റക്കാരാണ്. മോദിയെന്ന് പറയാന്‍ പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ പോലെ പേടിയില്ലെന്നും രാജാവിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരല്ല യുഡിഎഫെന്നുമായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ച എന്‍. ഷംസുദ്ദീന്റെ മറുപടി. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതി പക്ഷം സഭയില്‍ നിന്നും ഇറങ്ങിപോയി.

ഇന്ധന വിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധിക നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട്  എം എല്‍ എഎന്‍ ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ചക്കെടുക്കാത്തതില്‍ പ്രതിഷേധി ച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.