ഇന്ധനവില വര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം. ഏപ്രില്‍ രണ്ടി ന് രാജ്യവ്യാപക പ്രതിഷേധത്തിന് എല്ലാ പാര്‍ട്ടി ഘടകങ്ങളോടും സിപിഎം കേന്ദ്ര കമ്മി റ്റി ആഹ്വാനം ചെയ്തു
ന്യൂഡല്‍ഹി : ഇന്ധനവില വര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം. ഏപ്രില്‍ രണ്ടിന് രാജ്യവ്യാപക പ്രതിഷേധത്തിന് എല്ലാ പാര്‍ട്ടി ഘടകങ്ങളോടും സിപിഎം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെ യ്തു. പെട്രോളിയം സെസ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂ രി ആവശ്യപ്പെട്ടു. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിന്റെ കര ടിന് സിപിഎം കേന്ദ്രകമ്മറ്റി അംഗീകാരം നല്‍കി.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന ഭീമമായ സര്‍ചാര്‍ജും സെസും അടിയന്തരമായി പിന്‍വ ലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. സെസിലൂടെയും സര്‍ചാര്‍ജി ലൂടെയും വലിയ വരുമാനമാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. സെസും സര്‍ചാര്‍ജും പിന്‍വലിച്ച് ജനങ്ങള്‍ ക്ക് ആശ്വാസം പകരാന്‍ തയ്യാറാകണം.
കഴിഞ്ഞ ആറ് ദിവസത്തിനിടെ അഞ്ച് വട്ടമാണ് പെട്രോള്‍ ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചത്. പെട്രോള്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് 3.75 രൂപയുടെ വര്‍ധനവ് വന്നു. ഇതോടൊപ്പം പാചകവാതകത്തിന്റെയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലയും വര്‍ധിച്ചു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം, വര്‍ധിച്ച തൊ ഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി എന്നിവ മൂലം വലയുന്ന ജനങ്ങളുടെ ജീവിതോപാധിക്ക് മേല്‍ കൂടുതല്‍ ബാ ധ്യത അടിച്ചേല്‍പ്പിക്കുന്നതാണ് ഇന്ധന വിലവര്‍ധനവ്.
വിലവര്‍ധനവിനെതിരായി ഏപ്രില്‍ രണ്ടിന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് രണ്ടു ദിവ സമായി ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കശ്മീര്‍ ഫയല്‍സ് എന്ന സിനിമയുടെ പേരില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്ന് യെച്ചൂരി ആരോപിച്ചു. പ്രധാനമന്ത്രി തന്നെ നേരിട്ടു സിനിമയുടെ പ്രചാരണം നട ത്തുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനൊപ്പമാണ് സിപിഎം എന്നും യെച്ചൂരി പ്രതികരി ച്ചു.
സര്‍ക്കാരിന്റെ കാതു തുറപ്പിക്കാന്‍ ചെണ്ടകൊട്ടി
പ്രതിഷേധത്തിന് കോണ്‍ഗ്രസ്
വില വര്‍ധനവിന് എതിരെ കോണ്‍ഗ്രസും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മൂന്നു ഘട്ടങ്ങളായാണ് പരിപാടി നടത്തുന്നത്.
മാര്‍ച്ച് 31ന് രാവിലെ 11ന് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രതിഷേധിക്കും. ബിജെപി സര്‍ക്കാരിന്റെ കാതു തുറപ്പിക്കാനായി ഡ്രംസും മറ്റും കൊട്ടി പ്രതിഷേധം നടത്തും. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. വില ക്കയറ്റത്തില്‍ ഒരു മാറ്റവുമില്ലെന്നും തിയതി മാത്രമാണ് മാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. രാജാവ് കൊട്ടാരത്തില്‍ തയ്യാറെടുക്കുകയാണെന്നും പ്രജ കള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.