Home

ഇന്ധനവില റെക്കോഡ് ഉയരത്തില്‍ ; തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി

തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ എല്ലാ പൂര്‍ത്തിയായി ഫലം വന്നതിന് പിന്നാലെയാണ് ഇന്ധന വില ഓരോ ദിവസവും കൂട്ടുന്നത്

തിരുവനന്തപുരം : തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. രാജ്യ ത്തെ തെരഞ്ഞെടുപ്പുകള്‍ എല്ലാ പൂര്‍ത്തിയായി ഫലം വന്നതിന് പിന്നാലെയാണ് ഇന്ധന വില ഓരോ ദിവസവും കൂട്ടുന്നത്.

പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടണമെങ്കില്‍ 91.68 പൈസയും ഡീസലിന് 86.45 പൈസയും നല്‍കണം. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91 രൂപ 43 പൈസയും, ഡീസലിന് 86 രൂപ 20 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 25 പൈസയും, ഡീസലിന് 87 രൂപ 90 പൈസ യുമായി.

ആറ് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോ ഡ് ഉയരത്തിലാണ്. മിക്ക സംസ്ഥാനങ്ങളിലും സമ്പൂര്‍ണ അടച്ചിടല്‍ അടക്കമുള്ള കോവിഡ് പ്രതി രോധ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ രാജ്യത്തെ ഇന്ധന ഉപഭോഗം കുറഞ്ഞിട്ടുണ്ട്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.