Breaking News

ഇന്ത്യ, യുകെ, യുഎസ് തുടങ്ങി 17 സിലബസുകൾ; ദുബായിൽ വരുന്നു, 100 പുതിയ സ്കൂളുകൾ

ദുബായ് : 8 വർഷത്തിനുള്ളിൽ ദുബായിൽ 100 പുതിയ സ്വകാര്യ സ്കൂളുകൾ തുറക്കും. ഇന്ത്യ, യുകെ, യുഎസ് തുടങ്ങി 17 സിലബസുകളിലാണ് പുതിയ സ്കൂളുകൾ തുറക്കുകയെങ്കിലും യുകെ പാഠ്യപദ്ധതിക്കാണ് യുഎഇയിൽ ഡിമാൻഡ്. പശ്ചാത്തലമോ കഴിവോ പരിഗണിക്കാതെ ഓരോ വിദ്യാർഥിക്കും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നേടാനും ലോകോത്തര കഴിവുകൾ വികസിപ്പിക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുക, വിദ്യാർഥികളുടെ ക്ഷേമം വർധിപ്പിക്കുക, ദുബായിലെ വിദ്യാഭ്യാസം ഭാവിജീവിത വിജയത്തിനു പ്രാപ്തമാക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയും ലക്ഷ്യമിടുന്നു. ഈ വർഷം സ്കൂളിലെത്തിയ വിദ്യാർഥികളുടെ എണ്ണത്തിൽ 6 ശതമാനം വർധനയുണ്ടായി.
 2024-25 അധ്യയന വർഷത്തിൽ ദുബായിൽ 10 പുതിയ സ്വകാര്യ സ്കൂളുകൾ തുറന്നിരുന്നു. ആവശ്യം വർധിക്കുന്നതിന് അനുപാതികമായാണ് 2033ഓടെ 100 സ്കൂളുകൾ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ 227 സ്വകാര്യ സ്കൂളുകളിലായി 185 രാജ്യക്കാരായ 3,87,441 വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) വ്യക്തമാക്കി. ഇവിടങ്ങളിലായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 27,284 അധ്യാപകർ ജോലി ചെയ്യുന്നു. ലോകോത്തര വിദ്യാഭ്യാസം തേടുന്ന കുടുംബങ്ങൾക്കും ഭാവിതലമുറയെ രൂപപ്പെടുത്തുന്നതിന് അർപ്പണബോധമുള്ള അധ്യാപകർക്കും ദുബായ് ആകർഷക ഇടമായി തുടരുന്നുവെന്ന് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ അയിഷ മിറാൻ പറഞ്ഞു. 
യുകെ മുന്നിൽ ഇന്ത്യ രണ്ടാമത്
17 വ്യത്യസ്ത പാഠ്യപദ്ധതികളുള്ള ദുബായിലെ സ്കൂളുകളിൽ മൂന്നിലൊന്ന് വിദ്യാർഥികളും (37 ശതമാനം) പഠിക്കുന്നത് യുകെ സിലബസ് സ്കൂളുകളിലാണ്. രണ്ടാം സ്ഥാനം ഇന്ത്യൻ പാഠ്യപദ്ധതിക്ക് (26 ശതമാനം). യുഎസ് പാഠ്യപദ്ധതി (14%), ഐബി-ഇന്റർനാഷനൽ ബാക്കലോറിയേറ്റ് (7%), യുകെ/ഐബി ഹൈബ്രിഡ് പാഠ്യപദ്ധതി (4%) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള സിലബസുകൾ.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.