മനാമ: ഇന്ത്യൻ എംബസിയും ബഹ്റൈൻ ഇന്ത്യ സൊസൈറ്റിയും (BIS) സംയുക്തമായി മനാമ ക്രൗൺ പ്ലാസയിൽ ‘ഉഭയകക്ഷി നിക്ഷേപങ്ങൾ’ എന്ന പരിപാടി സംഘടിപ്പിച്ചു. ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റു, അംബാസഡർ വിനോദ് കെ. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. ബി.ഐ.എസിന്റെയും ഇന്ത്യൻ ബഹ്റൈൻ ബിസിനസ് കമ്യൂണിറ്റികളുടെയും പ്രതിനിധികളും പങ്കെടുത്തു.
ഇന്ത്യ-ബഹ്റൈൻ ഉഭയകക്ഷി ബന്ധം ശക്തമായി മുന്നോട്ടുപോകുകയാണെന്ന് ഉദ്ഘാടന ചടങ്ങിൽ അംബാസഡർ വിനോദ് കെ. ജേക്കബ് പറഞ്ഞു. 2019 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപത്തിൽ 40 ശതമാനം വർധനയുണ്ട്. നിലവിൽ 1.62 ബില്യൺ ഡോളറിലധികമാണ് നിക്ഷേപം. 2023 രണ്ടാം പാദം മുതൽ 2024 രണ്ടാം പാദം വരെയുള്ള ഒരു വർഷ കാലയളവിലെ ഇന്ത്യൻ നിക്ഷേപം 265 ദശലക്ഷം യു.എസ് ഡോളറാണ്.2023 ആദ്യപാദം മുതൽ 2024 ആദ്യപാദം വരെയിത് 200 ദശലക്ഷം ഡോളറായിരുന്നു. ഗണ്യമായ വർധന നിക്ഷേപത്തിലുണ്ടായി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രശസ്ത ഇന്ത്യൻ ബ്രാൻഡുകൾ ബഹ്റൈൻ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുകയാണ്.
നിർദിഷ്ട രണ്ട് പ്രോപർട്ടികളിലൂടെ താജ് ബ്രാൻഡ്, ബഹ്റൈനിലെ ആദ്യത്തെ ബികനേർവാല ഔട്ട്ലെറ്റ്, ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് അപ്പോളോ ബ്രാൻഡ്, ലുലു ഗ്രൂപ്പിന്റെ പതിനൊന്നാമത്തെ ഹൈപ്പർമാർക്കറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.ബഹ്റൈൻ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളിൽ വർധനയുണ്ട്. ഒരു വർഷത്തിനിടെ 44 ശതമാനമാണ് വർധിച്ചതെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. 2022ൽ 736,510 ആയിരുന്നത് 2023ൽ 1,059,371 ആയി ഉയർന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.