മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലെ എണ്ണയിതര വ്യാപാരത്തിൽ ഈ വർഷം വർധന. ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയും ബഹ്റൈനും തമ്മിലെ എണ്ണയിതര വ്യാപാരം 776.03 ദശലക്ഷം ഡോളറായി ഉയർന്നു. ഈ കാലയളവിൽ ഇന്ത്യ 532.36 ദശലക്ഷം ഡോളർ മൂല്യമുള്ള ചരക്കുകൾ ബഹ്റൈനിലേക്ക് കയറ്റുമതി ചെയ്തു. 243.03 ദശലക്ഷം ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യുകയും ചെയ്തു.
2023ലെ കണക്കുകളനുസരിച്ച് ബഹ്റൈന്റെ ആറാമത്തെ വലിയ കയറ്റുമതി പങ്കാളിയാണ് ഇന്ത്യ. ഏഴാമത്തെ വലിയ ഇറക്കുമതി പങ്കാളിയും ഇന്ത്യയാണ്.
ഹൈടെക് സിമന്റ്, ഇലക്ട്രിക്കൽ മെഷിനറി, ഇൻഫർമേഷൻ ടെക്നോളജി, മെഡിക്കൽ സർവിസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യൻ നിക്ഷേപം ബഹ്റൈനിലുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇന്ത്യൻ നിക്ഷേപം രണ്ട് ബില്യൻ ഡോളർ കവിഞ്ഞു.
3,50,000ത്തിലധികം ഇന്ത്യൻ പ്രവാസികൾ ബഹ്റൈനിലുണ്ടെന്നാണ് കണക്ക്. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾക്ക് വളരെയധികം പഴക്കമുണ്ട്. ഇന്ത്യൻ പ്രവാസികൾ ബഹ്റൈൻ സമ്പദ്വ്യവസ്ഥക്ക് നിർണായക സംഭാവനകളാണ് കാലങ്ങളായി നൽകിക്കൊണ്ടിരിക്കുന്നത്. ഇരു രാജ്യങ്ങളൂം തമ്മിലെ വ്യാപാരബന്ധങ്ങൾ വർധിക്കുന്നു എന്നതിന്റെ തെളിവാണ് ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച കണക്കുകൾ. സമീപവർഷങ്ങളിൽ ബഹ്റൈനിലേക്കുള്ള ഇന്ത്യയുടെ എണ്ണ ഇതര കയറ്റുമതി വർധിക്കുകയാണ്. 2018ൽ 768 ദശലക്ഷമായിരുന്നത് 2022ൽ 904 ദശലക്ഷം ഡോളറായി വർധിച്ചു. ശുദ്ധീകരിച്ച പെട്രോളിയം, ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ, ഓർഗാനിക് കെമിക്കൽസ് എന്നിവയാണ് ഇന്ത്യയുടെ ബഹ്റൈനിലേക്കുള്ള പ്രധാന കയറ്റുമതികൾ.
ബഹ്റൈനിന്റെ ഇന്ത്യയിലേക്കുള്ള എണ്ണയിതര കയറ്റുമതി 2018-ൽ 314 ദശലക്ഷമായിരുന്നത് 2022ൽ 500 ദശലക്ഷം ഡോളറായി ഉയർന്നു. അലൂമിനിയം, ഇരുമ്പ് ധാതുക്കൾ, പെട്രോകെമിക്കൽസ് എന്നിവയാണ് ബഹ്റൈനിന്റെ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.