അബുദാബി : ഇന്ത്യയും പാകിസ്ഥാനും പ്രതിസന്ധികൾക്കിടയിൽ സംയമനം പാലിക്കുകയും സംഘർഷം കുറയ്ക്കുകയും ചെയ്യണമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. ദക്ഷിണേഷ്യയിലും രാജ്യാന്തര തലത്തിലും സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതൽ സംഘർഷം ഒഴിവാക്കണമെന്നാണ് അഭ്യർഥന.
കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയെയും പാക്കിസ്ഥാൻ പ്രഖ്യാപിച്ച പ്രതികാരത്തിനെയും തുടർന്നാണ് യുഎഇയുടെ നിലപാട്. ഈ സാഹചര്യത്തിൽ, സൈനികതലത്തിലുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാനും ദക്ഷിണേഷ്യയിലെ സ്ഥിരത ഉറപ്പാക്കാനുമാണ് ഷെയ്ഖ് അബ്ദുല്ലയുടെ ആഹ്വാനം.
സംവാദവും പരസ്പര ആശയവിനിമയവും വഴി പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് ദീർഘകാല സമാധാനത്തിനും സമൃദ്ധിക്കും ഏറ്റവും ഫലപ്രദമായ മാർഗമെന്ന് വ്യക്തമാക്കി. യുഎഇ പ്രാദേശികവും ആഗോളവുമായ തർക്കങ്ങൾക്കുള്ള സമാധാനപരിഹാരങ്ങൾ ലക്ഷ്യമിട്ട എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും അതിന് തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഓർമിപ്പിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.