Breaking News

ഇന്ത്യ–പാക്ക് അതിർത്തി ശാന്തം; മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാരുടെ ചർച്ച ഇന്ന് 12ന്.

ന്യൂഡൽഹി : സംഘർഷ ദിനങ്ങൾക്കുശേഷം ഇന്ത്യ–പാക്ക് അതിർത്തി ശാന്തം. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 100 ഭീകരരെ വധിക്കുകയും പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ തകർക്കുകയും ചെയ്തതോടെ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം ഇരു രാജ്യങ്ങളും വെടിനിർത്തലിന് ധാരണയായതോടെ തണുത്തു. വെടിനിർത്തല്‍ ധാരണ ലംഘിച്ച് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി അതിർത്തി മേഖലകൾ സാധാരണ നിലയിലെത്തി. പാക്ക് ഷെല്ലാക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു. രാജസ്ഥാൻ, ജമ്മു, പഞ്ചാബ് അതിർത്തികളില്‍ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യ–പാക്ക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഇന്ന് 12 മണിക്ക് ഫോണിൽ ചർച്ച നടത്തും. ചർച്ചയിൽനിന്ന് പാക്കിസ്ഥാൻ പിൻമാറില്ലെന്നാണ് സൂചന. സംഘർഷ സാഹചര്യത്തിൽ അടച്ച 32 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് ഇന്നത്തെ ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും. നിലവിൽ 14 വരെയാണ് സർവീസുകൾ നിർത്തിവച്ചിരിക്കുന്നത്. സംഘർഷമുണ്ടായ സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത തുടരാനാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. 
അതിർത്തിയിൽ ഇന്ത്യ കനത്ത ജാഗ്രത തുടരും. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് സേനകൾ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വം നേരത്തേ നടത്തിയ ചർച്ചയിലും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ തുടരുമെന്നും സേന വ്യക്തമാക്കിയിരുന്നു‌. പാക് ആക്രമണത്തിനു മറുപടിയായി അവരുടെ സൈനിക താവളങ്ങൾ ഇന്ത്യ ലക്ഷ്യമിട്ടതോടെയാണ് വെടിനിർത്തലിന് കളമൊരുങ്ങിയത്. വ്യോമാക്രമണത്തിൽ തകർത്ത പാക്ക് സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.