Breaking News

ഇന്ത്യ-എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കം

അബുദാബി : ഇന്ത്യാ- ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ നിലവിലെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷൻ തുടങ്ങിയത്.പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ  എസ്എഡിസി രാജ്യങ്ങളായ, സിംബാബ്‌വെ, യുഎഇ, ഇന്ത്യ എന്നിവയ്‌ക്കിടയിലുള്ള വ്യാപാര വികസനത്തിനുള്ള  ട്രേഡ് കമ്മീഷണറായി നിയമിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ ഉടമ്പടിയുടെ പൂർണ തോതിലുള്ള പ്രയോജനം നേടുന്നതിനും മികച്ച ബിസിനസ് വളർച്ചയ്ക്കും നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ടി ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) നിക്ഷേപക മേഖലയിൽ ബോധവൽക്കരണം നടത്തുക, അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക, എന്നിവ ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ  കൗൺസിൽ നടത്തുമെന്ന് ട്രേഡ് കമ്മീഷണർ  വിജയ് ആനന്ദ് പറഞ്ഞു. അതോടൊപ്പം യുഎഇയിൽ ഇന്ത്യൻ ഓവർസീസ് ബിസിനസ് കൗൺസിൽ  യോഗവും തുടങ്ങി.
കമ്മിറ്റിയിലുള്ള പങ്കാളിത്തത്തിനു വിവിധ ബിസിനസുകാർക്കും കമ്പനികളുടെ സിഇഒമാർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്‍റെ ഗൾഫ് ഡയറക്ടർ ബെൻസി ജോർജ് പുതിയതായി നിയമിതനായ ട്രേഡ് കമ്മിഷണർ  വിജയ് ആനന്ദിനെ അഭിനന്ദിച്ചു.2024-ൽ ഉഭയകക്ഷി വ്യാപാരം 2 ബില്യൻ ഡോളർ കടന്നതോടെ  സിംബാബ്‌വെയുമായുള്ള വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെട്ടതായി അബുദാബി സിംബാബ്‌വെ എംബസി പ്രതിനിധി ലവ്‌മോർ മസെമോ അഭിപ്രായപ്പെട്ടു.സിംബാബ്‌വെയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായ യുഎഇ, സമീപഭാവിയിൽ തന്നെ അവരുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാകാൻ തയ്യാറെടുക്കുകയാണെന്ന് ലവ്‌മോർ മസെമോ പറഞ്ഞു.
കൃഷി, ഖനനം, ഊർജം തുടങ്ങി നിരവധി മേഖലകളുടെ വികസനത്തിന് ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് മസെമോ വിശദീകരിച്ചു. സിംബാബ്‌വെയിൽ നിന്നുള്ള നിക്ഷേപകർ യുഎഇ യിലെ ഭക്ഷ്യ-കാർഷിക മേഖലകളിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ നോക്കുകയാണെന്നും സ്വർണം ഉൾപ്പെടെ നിരവധി മേഖലകളിൽ സിംബാബ്‌വെയിൽ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ യുഎഇ യിൽ നിന്നുള്ള നിക്ഷേപകർക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
യുഎഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളിൽ നിന്ന് സൗരോർജ്ജ മേഖലയിൽ  വലിയ നിക്ഷേപങ്ങൾ വരാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്‍റെ പ്രസിഡന്‍റ് ഡോ. ആസിഫ് ഇഖ്ബാൽ പ്രസംഗിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.