Breaking News

ഇന്ത്യൻ സവാള: ഗൾഫിൽ വില കുറഞ്ഞില്ല; പ്രവാസികള്‍ ബുദ്ധിമുട്ടിൽ.

അബുദാബി : ഇന്ത്യ സവാള കയറ്റുമതി നിയന്ത്രണം നീക്കി രണ്ടാഴ്ച പിന്നിട്ടിട്ടും ഗൾഫിൽ വില കുറഞ്ഞില്ല. വിവിധ കച്ചവട സ്ഥാപനങ്ങളിൽ 6.45 ദിർഹമാണ് (ഏകദേശം 147 രൂപ) ശരാശരി വില. ഒരു വർഷമായി ഇന്ത്യൻ സവാളയുടെ വില പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നേരത്തെ 2 ദിർഹത്തിനു വരെ സവാള ലഭിച്ചിരുന്നു.
2023 ഒക്ടോബറിലാണ് ഇന്ത്യയിൽ സവാളയുടെ വിലക്കയറ്റം തടയുന്നതിന് മിനിമം കയറ്റുമതി വില (എംഇപി) കേന്ദ്രം നിശ്ചയിച്ചത്. കിലോയ്ക്ക് 20 രൂപയിൽ താഴെ കയറ്റുമതി അനുവദിച്ചിരുന്നില്ല. ആഭ്യന്തര ലഭ്യത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അതിനാൽ കൂടിയ വിലയ്ക്കാണ് ഇന്ത്യൻ സവാള ഗൾഫിൽ എത്തിച്ചിരുന്നത്. ഇതിന് ആനുപാതികമായി ഇവിടെ വില കൂട്ടുകയും ചെയ്തിരുന്നു. 
ഹരിയാന, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ 13ന് കയറ്റുമതി നിയന്ത്രണം എടുത്തുകളഞ്ഞിരുന്നു. കൂടിയ വിലയ്ക്ക് എത്തിച്ച സ്റ്റോക്ക് തീർന്നാലേ വില കുറയ്ക്കാനാകൂ എന്നാണ് കച്ചവടക്കാരുടെ പൊതുവേയുള്ള മറുപടി. എന്നാൽ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള സവാള വൻതോതിൽ സൂക്ഷിക്കാറില്ലെന്നതിനാൽ വില കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നത്.
ഓണത്തിന് കിലോയ്ക്ക് 7.50 ദിർഹം വരെ ഉയർന്നിരുന്ന വില ഒരു ദിർഹം കുറഞ്ഞെങ്കിലും പഴയ നിരക്കിലേക്കു തിരിച്ചെത്തുന്നത് വൈകുകയാണ്. അസ്സൽ ഇന്ത്യൻ സവാളയ്ക്ക് ഇത്രയും വിലയുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. ചെറുകിട സ്ഥാപനങ്ങളിലെ വിലക്കുറവ് ചൂണ്ടിക്കാട്ടിയപ്പോൾ, മറ്റു രാജ്യങ്ങളിലെ ഉള്ളി ചിലർ ഇന്ത്യൻ ഉള്ളിയെന്ന് പറഞ്ഞു വിലക്കുറവിൽ വിൽക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഇന്ത്യൻ ഉള്ളിയോട് സാമ്യമുള്ള, മറ്റുരാജ്യങ്ങളിൽനിന്നുള്ള ഉള്ളി ഇടകലർത്തി വിൽക്കുന്നവരുമുണ്ട്.
നാട്ടിൽ വില കൂടിയാൽ ഉടൻ ഗൾഫിലും വിലവർധന നടപ്പിലാക്കാൻ കാട്ടുന്ന വ്യഗ്രത വില കുറയ്ക്കുന്ന കാര്യത്തിൽ കച്ചവടക്കാർ കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നേരത്തെ 20 രൂപയുണ്ടായിരുന്ന സവാള ലേലത്തുക പിന്നീട് 55 രൂപയാക്കി വർധിപ്പിച്ചിരുന്നതായും ഇസ്രയേൽ-ഗാസ പ്രശ്നം മൂലം ഷിപ്പിങ് ചാർജ് ഇരട്ടിയോളം വർധിച്ചതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഇതിനു പുറമേ കഴിഞ്ഞയാഴ്ച നാട്ടിൽ ഉള്ളി വില കൂടിയതും ഇവിടെ കുറയാതിരിക്കാൻ കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.