Breaking News

ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ ഫാർമസിസ്റ്റ് ദിനാഘോഷം നാളെ

ദോഹ : ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐഫാഖ്) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഫാർമസിസ്റ്റ് ദിനാഘോഷം നാളെ (നവംബർ ഒന്ന്) നടക്കും. ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന പരിപാടി ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഫാർമസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മോസ അൽ ഹൈൽ ഫാർമസിസ്റ്റ് ദിന സന്ദേശം നൽകും.
150 ഓളം പേർ പങ്കെടുക്കുന്ന പരിപാടി ‘ഫാർമസിസ്റ്റുകൾ: ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു’ എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചായിരിക്കും നടക്കുക. ആരോഗ്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ പ്രധാന പങ്കാളിത്തം, രോഗികളുടെ സുരക്ഷ, സുരക്ഷിതമായ മരുന്ന് ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഐഫാഖ്‌ അക്കാദമിക്‌ വിങ്ങിന്‍റെ നേതൃത്വത്തിൽ ഫാർമസിസ്റ്റ്-രോഗി ബന്ധത്തെ കുറിച്ചുള്ള സ്കിറ്റ് പ്രധാന ആകർഷണമായിരിക്കും. ഹമദ് മെഡിക്കൽ കോർപ്പറേഷൻ, മിനിസ്ട്രി ഓഫ്‌ പബ്ലിക്‌ ഹെൽത്ത്‌, യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
2015-ൽ സ്ഥാപിതമായ ഐഫാഖ് ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ ക്ഷേമ പ്രവർത്തനങ്ങളിലും തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും മികച്ച പങ്കു വഹിക്കുന്നു. പ്രോഗ്രാം കൺവീനറും സംഘടന വൈസ് പ്രസിഡന്റുമായ ഡോ.ബിന്നി തോമസ്, ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്‌, ട്രഷറർ സക്കീർ ഹുസൈൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ മുഹമ്മദ് ഫാറൂഖ്, സൂരജ്‌ ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.