റിയാദ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22ന് സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മോദി കൂടിക്കാഴ്ച നടത്തും.സൗദി നിക്ഷേപങ്ങളും തന്ത്രപരമായ ബന്ധങ്ങളും വർധിപ്പിക്കുന്നതിനാണ് മോദിയുടെ അഞ്ച് വർഷത്തിന് ശേഷമുള്ള ഈ സന്ദർശനം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ചർച്ചയിൽ ഐഎംഇഇസി, ഇസ്രയേൽ-ഹമാസ് പ്രതിസന്ധി, പ്രധാന കരാറുകൾ എന്നിവ ഉൾപ്പെടും. മുൻ സന്ദർശനത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ്, അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന രാജ്യത്തിന്റെ പരമോന്നത ബഹുമതി മോദിക്ക് നൽകി ആദരിച്ചിരുന്നു.
മുൻ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും അഞ്ച് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു. സൗദി അറേബ്യ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയും നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ദാതാവുമാണ് എന്ന് മോദി മുൻപ് പറഞ്ഞിട്ടുണ്ട്സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2019ൽ ഇന്ത്യ സന്ദർശിച്ചിരുന്നു. നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും അദ്ദേഹം ഒപ്പുവെച്ചു. സൗദി അറേബ്യ ഇന്ത്യൻ കമ്പനികൾക്കും നിക്ഷേപകർക്കും നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധത്തിൽ ഗണ്യമായ വർധനവ് കാണപ്പെടുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.