മനാമ: ഇന്ത്യൻ കമ്പനിയായ പോളിമാടെക്ക് 16 ദശലക്ഷം യു.എസ് ഡോളർ ബഹ്റൈനിൽ നിക്ഷേപം നടത്താൻ ധാരണയായി. സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ചീഫ് എക്സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ചെന്നൈ സന്ദർശന വേളയിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.പോളിമാടെക് സി.ഇ.ഒയും സ്ഥാപകനുമായ ഈശ്വര റാവു നന്ദവുമായി ഇക്കാര്യത്തിൽ ധാരണപത്രം ഒപ്പുവെച്ചു. ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയയിലായിരിക്കും പോളിമാടെക് സെമികണ്ടക്ടർ നിർമാണമാരംഭിക്കുക.
രാജ്യത്ത് സെമികണ്ടക്ടർ നിർമാണഫാക്ടറി സ്ഥാപിക്കാനുള്ള പോളിമാടെക്കിന്റെ തീരുമാനം ഡിജിറ്റൽ പരിവർത്തന യാത്രയിലെ നാഴികക്കല്ലാകുമെന്ന് ഇ.ഡി.ബി ചീഫ് എക്സിക്യൂട്ടിവ് നൂർ ബിൻത് അലി അൽ ഖുലൈഫ് പറഞ്ഞു. ‘അത്രി’ എന്ന ബ്രാൻഡ് നെയിമിലാകും പോളിമാടെക്ക് ഉൽപന്നങ്ങൾ പുറത്തിറങ്ങുക. 5G, 6G നെറ്റ്വർക്കുകൾക്കായുള്ള പ്രധാന ഘടകങ്ങളായിരിക്കും നിർമിക്കുക. സ്മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള ആധുനിക ഉപകരണങ്ങൾക്ക് ആവശ്യമായ ഘടകമാണിത്. ചെന്നൈക്കുപുറമെ മുംബൈ, ബംഗളൂരു എന്നീ ഇന്ത്യൻ നഗരങ്ങളിലും സംഘം സന്ദർശനം നടത്തിയിരുന്നു.
ഉൽപാദനം, പുനരുപയോഗ ഊർജം, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി (ഐ.സി.ടി) എന്നീ മേഖലകളിൽ മറ്റു ഇന്ത്യൻ കമ്പനികളും ബഹ്റൈനിൽ നിക്ഷേപം നടത്താൻ ധാരണയായിരുന്നു. പ്രമുഖ പാക്കേജിങ് സൊല്യൂഷൻ പ്രൊവൈഡറായ കിംകോ ബഹ്റൈൻ ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് പാർക്കിൽ (ബി.ഐ.ഐ.പി) ഉൽപാദന ശേഷി വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പ്ലാസ്റ്റിക് പാക്കേജിങ് രംഗത്ത് കമ്പനി 2013 മുതൽ ബഹ്റൈനിൽ പ്രവർത്തിക്കുന്നുണ്ട്.
ബജാജ് ഇൻഡസ്ട്രീസും ബഹ്റൈനിൽ നിക്ഷേപം നടത്തുന്നുണ്ട്. ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് 11.40 മെഗാവാട്ട് സോളാർ പദ്ധതി വികസിപ്പിക്കുന്നതിന് കമ്പനി ഖലീഫ ബിൻ സൽമാൻ തുറമുഖം ഓപറേറ്ററായ എ.പി.എം ടെർമിനൽസുമായി 10 വർഷത്തെ കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ ഐ.സി.ടി സ്ഥാപനവും ബഹ്റൈനിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നിട്ടുണ്ട്. അതിന്റെ പ്രാദേശിക ആസ്ഥാനം ബഹ്റൈനിൽ സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്. ഒരു കമ്പനി ഹെൽത്ത് കെയർ മേഖലയിൽ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുകയാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.