Home

ഇന്ത്യാ പ്രസ് ക്ലബ് അന്തര്‍ദേശീയ മാധ്യമ സമ്മേളനം ചിക്കാഗോയില്‍ ; ഒരുക്കങ്ങള്‍ തുടങ്ങി

ലോകത്തെ മാറ്റി കോവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന രാജ്യാന്തര ശ്രദ്ധ നേടിയ സമ്മേളന ത്തിനാണ് ചിക്കാഗോയില്‍ വേദിയാകുന്നത്. നവമ്പര്‍ 11,12, 13,14 തീയതി കളിലാണ് സമ്മേളനം

ചിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ദ്വൈവാര്‍ഷിക അ ന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ് നവംബറില്‍ ചിക്കാഗോയില്‍ നടക്കും. ലോകത്തെ മാറ്റി കോവി ഡ് മഹാമാരിക്ക് ശേഷം നടക്കുന്ന രാജ്യാന്തര ശ്രദ്ധ നേടിയ സമ്മേളനത്തിനാണ് ചിക്കാഗോയില്‍ വേ ദിയാകുന്നത്. നവമ്പര്‍ 11,12, 13,14 തീയതികളില്‍ ഇല്ലിനോയി സംസ്ഥാനത്തെ ഗ്ലെ ന്‍വ്യൂവില്‍ റെ നൈ സന്‍സ് (Renaissance) മാരിയറ്റ് ഹോട്ടലാണ് സമ്മേള വേദി. ചിക്കാഗോ ഒഹയര്‍ എയര്‍ പോര്‍ട്ടി നടുത്താണ് അന്താരാഷ്ട്ര സമ്മേളനങ്ങള്‍ നടക്കുന്ന ഈ ഹോട്ടല്‍.

നാട്ടില്‍ നിന്നും ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ സമ്മേളനത്തില്‍ വിവിധ സെമിനാറുകള്‍ക്ക് നേതൃത്വം ന ല്‍കും. കോവിഡ് കാലത്ത് മാധ്യമ പ്രവര്‍ത്ത കര്‍ അഭിമുഖീകരിച്ച യാതനകളുടെ നേര്‍സാക്ഷ്യം സ മ്മേളനത്തെ വേറിട്ടതാക്കും. പല സ്ഥാപനങ്ങളും പൂട്ടിപ്പോകുകയും പലര്‍ക്കും ജോലി ഇല്ലാതാവു കയും ചെയ്ത കാലത്തും വലിയ ത്യാഗങ്ങളിലൂടെ മാധ്യമ രംഗത്ത് കടമ നിര്‍വഹിക്കുന്നവരാണ് ലോ കമെങ്ങുമുള്ള മാധ്യമ പ്രവര്‍ത്തകര്‍. മഹാമാരിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ വി ലയിരുത്താനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമ്മേളനം വേദിയാകും.

ഇത്തവണ പതിവ് അവാര്‍ഡുകള്‍ക്ക് പുറമെ സംഘടനകള്‍ക്കും അവാര്‍ഡുകള്‍ നല്‍കുന്നു. നാട്ടി ല്‍ നിന്ന് എത്തുന്ന പ്രമുഖരാണ് കോണ്‍ഫറന്‍ സിനെ എന്നും വ്യത്യസ്തമാക്കുന്നത്. പ്രസ് ക്ലബിന്റെ മുന്‍കാല അവാര്‍ഡ് ജേതാക്കളായ വീണാ ജോര്‍ജ് ആരോഗ്യ മന്ത്രിയും ജോണ്‍ ബ്രിട്ടാസ് എം.പി യുമാണ്. കോണ്‍ഫറന്‍സില്‍ അതിഥികളായി എത്തിയ കെ.എന്‍. ബാലഗോപാല്‍ മന്ത്രിയും വി. ഡി. സതീശന്‍ പ്രതിപക്ഷ നേതാവുമായി. ഇപ്പോഴത്തെ സ്പീക്കര്‍ എം.ബി.രാജേഷ് ഇന്ത്യ പ്രസ് ക്ല ബ്ബിന്റെ യോഗത്തില്‍ പങ്കെടുതിരുന്നു.

മലയാളി പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന മാധ്യമ ശ്രീ അവാര്‍ഡിന് മികച്ച പ്രതികരണമാണ് ലഭിച്ച തെന്നു ഭാരവാഹികള്‍ പറഞ്ഞു. ഏഴാമത് മാധ്യ മ ശ്രീ പുരസ്‌കാര ജേതാവിനെ തീരുമാനിക്കുന്നത് നാലംഗ ജഡ്ജിംഗ് പാനലാണ്. മനോരമ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്ക ബ് അധ്യക്ഷനായ കമ്മിറ്റിയില്‍ ദീപിക സീനിയര്‍ എഡിറ്ററായിരുന്ന അലക്സാണ്ടര്‍ ജേക്കബ്, ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരുന്ന പി.എസ്. ജോസഫ്, അമേരിക്കയില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരന്‍ ഡോ. എം.വി.പിള്ള എന്നിവരാണ് അംഗങ്ങള്‍.

ചരിത്രപരമായി മാധ്യമ- സംഘടനാ രംഗത്തുള്ളവര്‍ ഒത്തുകൂടുന്ന വേദിയാണ് പ്രസ് ക്ലബ് സ മ്മേളനം. ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളി കൌണ്‍സില്‍ കണ്‍വന്‍ഷന്‍ പോലെ ദേശീയ പ്രാധാന്യത്തോടെയാണ് പ്രസ് ക്ലബ് സമ്മേളനവും. ഒരുവിധ ഭിന്നതയുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത.

ഒന്നര ദശാബ്ദതിലേറെ മികവുറ്റ സേവന ചരിത്രമുള്ള ഇന്ത്യാ പ്രസ് ക്ലബിന്റെ അന്തര്‍ ദേശീയ സമ്മേളനം മൂന്നാം പ്രാവശ്യമാണ് ചിക്കാഗോയി ലാണ് നടന്നത്. രണ്ടാമത്തെ അന്താരാഷ്ട്ര കോ ണ്‍ഫറന്‍സും ചിക്കാഗോയിലാണ് നടന്നത്. നാലാമത്ത കോണ്‍ഫറന്‍സും ചിക്കാഗോയില്‍ ശിവന്‍ മുഹമ്മയുടെ നേതൃത്വത്തില്‍ നടന്നു. അന്തര്‍ ദേശീയ സമ്മേളനം ഇത് മൂന്നാം പ്രാവശ്യമാണ് ചിക്കാഗോയില്‍ അരങ്ങേറുന്നത്. രണ്ടാമത്തെ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ചിക്കാഗോയിലാണ് നടന്നത്.നാലാമത്ത കോണ്‍ഫറന്‍സും ചിക്കാഗോയില്‍ ശിവന്‍ മുഹമ്മയുടെ നേതൃത്വത്തില്‍ നടന്നു.

കോണ്‍ഫറന്‍സ് വേദി ബുക്ക് ചെയ്തതായി നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെ ക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രെഷറര്‍ ജീമോ ന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു. ആതിഥ്യം വഹി ക്കുന്ന ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സക്കറിയയുടെ നേത്ര്വതില്‍ ചിക്കാഗോയിലെ അംഗങ്ങള്‍ നാ ഷണല്‍ പ്രസിഡന്റിനൊപ്പം കണ്‍വന്‍ഷന്‍ വേദി സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

പ്രസിഡന്റ് ഇലക്ട് സുനില്‍ തൈമറ്റം, ജോ.സെക്രട്ടറി ബിജിലി ജോര്‍ജ്, ട്രഷറര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍മാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത്എ ന്നിവരടങ്ങിയ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും, കൂടാതെ കജഇചഅ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മധു കൊട്ടാരക്കരയും സമ്മേളന പരിപാടികള്‍ക്ക് നേത്ര്വത്വം നല്‍കുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.