Breaking News

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ബിജു സഖറിയായുടെ അധ്യക്ഷയിൽ കൂടുന്ന സമ്മേളനത്തിൽ, നാഷണൽ പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ, നാഷണൽ ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, മുൻ പ്രെസിഡന്റും അഡ്വൈസറി ബോർഡ് ചെയർമാനുമായിരുന്ന ബിജു കിഴക്കേക്കുറ്റ് എന്നിവർ അതിഥികളായി പങ്കെടുക്കും, ഒപ്പം ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോയിലെ അംഗങ്ങളോടൊപ്പം കോൺഫറൻസിന് പിന്തുണ നൽകുന്ന ചിക്കാഗോയിലെ സ്പോൺസേഴ്‌സും , വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികളും അഭ്യുദയകാംഷികളും പങ്കെടുക്കും.

ഒക്ടോബർ 9, 10, 11 തിയതികളിലായാണ് ന്യൂജേഴ്‌സിയിലെ എഡിസണിലെ ഷെറാട്ടൺ ഹോട്ടൽ സമുച്ചയത്തിൽ വച്ച് അന്താരഷ്ട്ര മാധ്യമ സമ്മേളനം നടത്തപ്പെടുന്നത്. നാഷണൽ പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷീജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, കൂടാതെ അഡ്വൈസറി ബോർഡ് അംഗങ്ങളുടെയും, ന്യൂ യോർക്ക് ചാപ്റ്റർ ഭാരവാഹികളുടെയും അംഗങ്ങളുടെയും നെത്ര്വതത്തിലാണ് മീഡിയ കോൺഫ്രൻസ് നടക്കുന്നത്. കേരളത്തിൽ നിന്നുൾപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യരംഗത്തെ മുതിർന്ന നേതാക്കളോടൊപ്പം, വളരെ പ്രശസ്‌ത്രരുമായ മുതിർന്ന മാധ്യമപ്രവർത്തകരും ഇതിന്റെ ഭാഗമാകും. അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും, ഇവിടുത്തെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളുടെയും പ്രാതിനിധ്യം ഈ കോൺഫെറൻസിന്റെ മാത്രം പ്രത്യേകതയാണെന്നു ഈ കൺവൻഷന്റെ ചെയർമാനും ന്യൂ യോർക്ക് ചാപ്റ്ററിന്റെ മുൻ വൈസ് പ്രേസിഡന്ടു കൂടിയായ സജി എബ്രഹാം പറയുകയുണ്ടായി.

എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകൾ ആണ് ഈ വർഷത്തെ കോൺഫെറെൻസിൽ വിഭാവനം ചെയ്യുന്നതെന്ന് ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ബിജു സഖറിയാ അറിയിച്ചു. മാറി വരുന്ന നവ മാധ്യമ രീതികളുടെ അവലോകനം കൂടി ഇതിന്റെ ഭാഗമാണ്. എല്ലാ കോൺഫെറൻസും ഒന്നിനൊന്നു മെച്ചമായി നടത്തിയ പാരമ്പര്യം പ്രെസ്സ്ക്ലബ്ബിനുണ്ടെന്നു അതെ പോലെ തന്നെ മികച്ച ഒരു കോൺഫ്രൻസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് എന്നും മുൻ അഡ്വൈസറി ബോർഡ് ചെയർമാനും, ചിക്കാഗോയിൽ 2021 വർഷത്തിൽ ഏറ്റവും വിജയകരമായ സമ്മേളനം നടത്തിയ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

ചിക്കാഗോയിലെ കിക്ക്‌ ഓഫിന് പ്രസിഡണ്ട് ബിജു സഖറിയാ, സെക്രട്ടറി അനിൽ മറ്റത്തിക്കുന്നേൽ, ട്രഷറർ അലൻ ജോർജ്ജ്, വൈസ് പ്രസിഡണ്ട് പ്രസന്നൻ പിള്ളൈ, ജോയിന്റ് സെക്രട്ടറി ഡോ. സിമി ജെസ്‌റ്റോ, ജോയിന്റ് ട്രഷറർ വര്ഗീസ് പാലമലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡിറക്ടർസ് നേതൃത്വം നൽകും. നോർത്ത് അമേരിക്കയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് എന്നും ശക്തമായ പിന്തുണ നൽകിയിട്ടുള്ള ചിക്കാഗോയിലെ മലയാളി സംഘടനാ പ്രവർത്തകരെയും അഭ്യുദയകാംഷികളെയും മീഡിയ കോൺഫ്രൻസ് കിക്ക് ഓഫിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നതായി പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് Biju Zacharia: 1847-630-6462 | Anil Mattathikunnel 1-773-280-3632 Allen George: 1-331-262-1301

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.