ഇന്ത്യയുടെ രണ്ട് കോവിഡ് വാക്സിനുകള്‍ 96 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ആ രോഗ്യ മന്ത്രാലയം.കോവിഡ് കാരണമുള്ള വിദേശയാത്രാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഈ രാ ജ്യങ്ങളുമായി ധാരണയായതായി ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു
ന്യൂഡല്‍ഹി:ഇന്ത്യയുടെ രണ്ട് കോവിഡ് വാക്സിനുകള്‍ 96 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കാരണമുള്ള വിദേശയാത്രാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഈ രാജ്യ ങ്ങളുമായി ധാരണയായതായി ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.ഭാരത് ബയോട്ടെകില്‍ നി ര്‍മ്മിച്ച കോവാക്സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിനുകള്‍ക്കാണ് ലോകരാജ്യ ങ്ങ ളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
ഇന്ത്യയുടെ വാക്സിന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ അംഗീകരിക്കുന്നതിനായി 96 രാജ്യങ്ങളുമായി പരസ്പരധാര ണ യിലെത്തിയതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി.കോവിഷീല്‍ ഡ്,ഡബ്ല്യുഎച്ച്ഒ അംഗീകരിച്ചതോ ദേശീ യ തലത്തില്‍ അംഗീകാരമുള്ളതോ ആയ മറ്റ് വാക്സിനുകള്‍ എന്നിവ മുഴുവന്‍ ഡോസും സ്വീകരിച്ച ഇന്ത്യ ക്കാര്‍ക്ക് ഇനി മുതല്‍ ഈ രാജ്യങ്ങളില്‍ നിയന്ത്രണമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസം, ബി സിനസ്, ടൂറിസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള ഇന്ത്യക്കാരുടെ വിദേശയാത്ര എളുപ്പമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനഡ, യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, സ്പെയിന്‍, ബംഗ്ലാദേശ്, മാലി, ഘാന, സിയറ ലിയോണ്‍, അംഗോള, നൈജീ രിയ, ബെനിന്‍, ചാഡ്, ഹങ്കറി, സെര്‍ബി യ, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, സ്ലൊവേനിയ, ക്രൊയേഷ്യ, ബള്‍ഗേറിയ, തുര്‍ക്കി, ഗ്രീസ്, ഫിന്‍ലാന്‍ഡ്, എസ്റ്റോണിയ, റൊമാനി യ,മോള്‍ഡോവ,അല്‍ബേനിയ, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ചെന്‍ സ്റ്റീന്‍, സ്വീഡന്‍, ഓസ്ട്രിയ,മോണ്ടിനെഗ്രോ,ഐസ് ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്ത് 109 കോടി ഡോസ് കോറോണ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രി അറിയിച്ചു. ഇനിയും വാക്‌സിന്‍ ലഭിക്കാത്ത മേഖലകളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.