കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നല്‍കുന്നതുപോലുള്ള ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായാണ് താല്‍ക്കാലികമായാണെങ്കിലും ഓസ്ട്രേലിയ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്
മെല്‍ബണ്‍: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് കടു ത്ത ശിക്ഷ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും പിഴയും നല്‍കുമെന്നാണ് ഓസ്ട്രേലിയുടെ മുന്നറിയിപ്പ്. രണ്ടാഴ്ച ഇന്ത്യയില്‍ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്തേക്ക് മടങ്ങി എത്തുന്ന പൗരന്‍മാര്‍ക്കും ശിക്ഷ ബാധ കമായിരിക്കും.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള കടുത്ത നടപടികളുടെ ഭാഗമായാണ് ക്രിമിനല്‍ കുറ്റങ്ങള്‍ ക്ക് നല്‍കുന്നതുപോലുള്ള ശിക്ഷ പ്രഖ്യാപിച്ചി രിക്കുന്നത്. ആദ്യമായാണ് താല്‍ക്കാലികമാ യാണെ ങ്കിലും ഓസ്ട്രേലിയ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വി മാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. കോ വി ഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേ ലിയ മെയ് 15 വരെയാണ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കിയ വിവരം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് അറിയിച്ചത്. ഇന്ത്യയി ല്‍ നിന്ന് എത്തുന്നവര്‍ ഓസ്‌ട്രേലിയയിലുള്ളവരില്‍ അപകട സാധ്യത നിലനില്‍ക്കുന്നതിനി ലാണ് തീരുമാനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. മെയ് 15ന് സ്ഥിതിഗതി വിലയിരുത്തി യശേഷം തുടര്‍നടപടികളെക്കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ആഴ്ച ആദ്യം മുതല്‍ വിലക്കുണ്ടെങ്കിലും പലരും മറ്റ് രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയില്‍ എത്തി ച്ചേരുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമാ യാണ് പുതിയ നീക്കം. പ്രതിദിനം ശരാശരി 23 പോസിറ്റീവ് കേസുകള്‍ മാത്രമാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. 2020 മാര്‍ച്ച് മുതല്‍ അതിര്‍ത്തികള്‍ അടച്ചി ട്ടാണ് ഓസ്ട്രേലിയ കോവിഡ് വ്യാപനത്തിന് തടയിട്ടത്.
ഐപിഎല്‍ മത്സരത്തിനെത്തിയ വിദേശതാരങ്ങള്‍ അടക്കം ഇന്ത്യയിലെ കോവിഡ് സാഹചര്യ ത്തില്‍ ആശങ്കാകുലരാണ്. കഴിഞ്ഞ ദിവസം ബാം ഗ്ലൂര്‍ ടീമംഗങ്ങളായ ഓസീസ് താരങ്ങള്‍ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്സണും നാട്ടിലേക്ക് മടങ്ങുകയാണെന്ന് ടീം അറിയിച്ചിരുന്നു. ഇന്ത്യ യില്‍ നിന്നുമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അറിയിപ്പിന് പിന്നാലെയാണ് സാംപയും റിച്ചാര്‍ഡ്സണും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.