ഇന്ത്യയില്‍ ജനാധിപത്യം ഭാഗികമായി മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നാണ് രാജ്യാന്തര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് നിശബ്‌ദമായ അടിയന്തിരാവസ്ഥയാണ് നിലവിലുള്ളതെന്ന വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര-ജനാധിപത്യ റിപ്പബ്ലിക് എന്ന ഇന്ത്യയുടെ പരിവേഷത്തിന് ഇടിവ് തട്ടികൊണ്ടിരിക്കുകയാണെന്നും ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഏകാധിപത്യ രാജ്യമായ ചൈനയുടെ വഴിയേ ആണ് ഇന്ത്യ നീങ്ങികൊണ്ടിരിക്കുന്നതെന്നുമാണ് ഈ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന യുഎസിലെ ഫ്രീഡം ഹൗസ് എന്ന എന്‍ജിഒയുടെ റിപ്പോര്‍ട്ട് ഇന്ത്യയെ ഭാഗികമായി മാത്രം സ്വാതന്ത്ര്യമുള്ള രാജ്യമായാണ് വിശേഷിപ്പിക്കുന്നത്. ഇത്രയും കാലം സ്വതന്ത്ര രാജ്യങ്ങളുടെ പട്ടികയിലുള്ള ഇന്ത്യയുടെ സ്ഥാനമാണ് നഷ്‌ടമായത്. 2018 മുതല്‍ ഇന്ത്യക്കുള്ള സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്ന സ്‌കോര്‍ കുറഞ്ഞുവരികയായിരുന്നുവെങ്കിലും ഭാഗിക സ്വാതന്ത്ര്യം മാത്രമുള്ള രാജ്യം മാത്രമായി വിലയിരുത്തപ്പെടുന്നത് ആദ്യമായാണ്. സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ 77 എന്ന സ്‌കോര്‍ ഉണ്ടായിരുന്ന ഇന്ത്യക്ക് 2018,19,20 വര്‍ഷങ്ങളില്‍ അത് 71 ആയി കുറഞ്ഞു. 2021ല്‍ 67 ആയി തരംതാണു. വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവും നിയമ സംവിധാനത്തില്‍ പോലും സര്‍ക്കാര്‍ കൈകടത്തുന്ന രീതിയുമാണ് ഇന്ത്യയില്‍ അസ്വാതന്ത്ര്യം വര്‍ധിക്കുന്നുവെന്ന വിലയിരുത്തലിന് കാരണമായത്.
ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ് കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് ഇന്ത്യയാണെന്ന മറ്റൊരു യുഎസ് ഏജന്‍സിയായ ആക്‌സിസ് നൗവിന്റെ റിപ്പോര്‍ട്ട്. 2020ല്‍ 19 രാജ്യങ്ങളിലായി 155 ഇന്റര്‍നെറ്റ് വിച്ഛേദങ്ങളുണ്ടായതില്‍ 109ഉം ഇന്ത്യയിലായിരുന്നുവെന്നാണ് യുഎസിലെ ഡിജിറ്റല്‍ അവകാശ ഗ്രൂപ്പായ ആക്‌സിസ് നൗ ചൂണ്ടികാട്ടുന്നത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന യെമനില്‍ 6 തവണയും മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന എത്യോപയില്‍ നാല് തവണയും മാത്രമാണ് വിഛേദം സംഭവിച്ചത് എന്നതു കൂടി കണക്കിലെടുക്കുമ്പോഴാണ് ഇന്ത്യ ഡിജിറ്റല്‍ അവകാശത്തില്‍ എത്രത്തോളം കൈകടത്തുന്നുവെന്ന് വ്യക്തമാകുന്നത്. കോവിഡ് കാലത്ത് ലോകം മുഴുവന്‍ ഇന്റര്‍നെറ്റിലേക്ക് തിരിയാന്‍ നിര്‍ബന്ധിതമായപ്പോള്‍ പല പ്രദേശങ്ങളിലും ഡിജിറ്റല്‍ അവകാശം നിഷേധിക്കുന്ന രാജ്യമായി ഇന്ത്യ മാറി. വിദ്യാഭ്യാസം, ജീവിത സ്വാതന്ത്ര്യം, ബിസിനസുകള്‍ എന്നിവയിലുള്ള അവകാശത്തില്‍ കൈകടത്തുകയാണ് ഇതുവഴി സര്‍ക്കാര്‍ ചെയ്‌തത്.
ലോകത്തിന് മുന്നില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ സല്‍പ്പേര് കളങ്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചൈനയെ പോലെ ഒരു ഏകാധിപത്യ രാജ്യത്തില്‍ നടക്കുന്ന സ്വാതന്ത്ര്യവും മനുഷ്യാവകാശവും നിഷേധിക്കുന്ന തരത്തിലുള്ള പ്രവണതകള്‍ ഇന്ത്യയില്‍ ശക്തമായി. കോവിഡ് കാലത്ത് സര്‍ക്കാരുകള്‍ക്ക് ലഭിച്ച അമിതാധികാരം ദുരുപയോഗം ചെയ്‌ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ഭരണഘടനാ സ്ഥാപനങ്ങളെ നിര്‍വീര്യമാക്കിയും ഡിജിറ്റല്‍ വിനിമയ സംവിധാനത്തില്‍ കൈകടത്തിയും നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മുതിര്‍ന്നും മോദി സര്‍ക്കാര്‍ നടത്തുന്ന വിധ്വംസക സ്വഭാവമുള്ള പ്രവൃത്തികള്‍ ലോകം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുവെന്നാണ് ആഗോള ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.