Breaking News

ഇന്ത്യയില്‍ കോവിഡ് സാഹര്യം ആശങ്കാജനം ; മഹാമാരി ലോകത്ത് കൂടുതല്‍ മരണകാരിയാകും – ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് മഹാമാരി കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ മരണകാരിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കി.

ജനീവ : ഇന്ത്യയിലെ കോവിഡ് സാഹര്യം ആശങ്കാജനകമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസ്. ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളും മരണവും വര്‍ധിക്കുകയാണ്. നിരവധിപ്പേര്‍ ആശുപത്രികളില്‍ ചികിത്സ യിലാണ്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ലോകാരോഗ്യ സംഘടന സഹ കരിക്കുന്നുണ്ട്. ഇതിനോടകം ആയിരക്കണക്കിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ അയച്ചു. മൊബൈല്‍ ആശുപത്രികള്‍ നിര്‍മിക്കാനാവശ്യമായ ടെന്റുകള്‍, മാസ്‌ക്, മറ്റ് മെഡിക്കല്‍ സാമഗ്രികള്‍ ഉള്‍പ്പെടെ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോകത്ത് കോവിഡ് മഹാമാരി കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ മരണകാരി യായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കി. ഗുരുതര സാഹചര്യം ഇന്ത്യയില്‍ മാത്രമല്ല. നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, തായ്ലന്‍ഡ്, ഈജിപ്ത് ഉള്‍പ്പെടെ രാജ്യങ്ങളിലും കോവിഡ് കേസുകളും ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെയും എണ്ണം വര്‍ധിക്കുന്നുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്ഥിതി വിഭിന്നമല്ല. ഇതുവരെ 3.3 ദശലക്ഷം ജീവനാണ് കോവിഡ് കവര്‍ന്നത്. ആദ്യ തവണത്തേക്കാള്‍ ഇക്കുറി കോ വിഡ് കൂടുതല്‍ മരണകാരിയാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വാക്സിന്‍ വിതരണം ഒരു പ്രധാന വെല്ലുവിളിയായി തുടരുകയാണ്. പൊതുജനാരോഗ്യ നടപടികളും വാക്സിനേഷനും സംയോജിപ്പിച്ചേ മഹാമാരിയെ നേരിടാനാ കൂയെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.