രാജ്യത്ത് പ്രതിദിനം രോഗബാധിതരുടെ എണ്ണം 13 ലക്ഷം വരെ ഉയരാന്‍ സാധ്യ തയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍ ഡോ. വി കെ പോള്‍ മുന്നറിയിപ്പ്. ചുരുങ്ങിയ ദിവസ ത്തിനകം തന്നെ നൂറിലേറെ ഒമൈക്രോണ്‍ ബാധിതരെ കണ്ടെത്തി എന്നത് ആശങ്കപ്പെടു ത്തുന്നതാണ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമൈക്രോണ്‍ വ്യാപനം അതിവേഗത്തിലാണെന്നും രൂക്ഷമാവാന്‍ സാധ്യതയു ണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് പ്രതിദിനം രോഗബാധിതരുടെ എ ണ്ണം 13 ലക്ഷം വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍ ഡോ. വി കെ പോള്‍ മുന്നറിയിപ്പ് നല്‍കി.
ചുരുങ്ങിയ ദിവസത്തിനകം തന്നെ നൂറിലേറെ ഒമൈക്രോണ്‍ ബാധിതരെ കണ്ടെത്തി എന്നത് ആശങ്ക പ്പെടുത്തുന്നതാണ്. എന്നാല്‍ രാജ്യമാകെ പുതിയ വകഭേദം പടര്‍ന്നിട്ടി ല്ല എന്നത് ആശ്വാസകരമാണ്. രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. നിലവില്‍ 11 സംസ്ഥാനങ്ങളിലായി 101 ഒമൈക്രോണ്‍ കേസു കളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചി ട്ടുള്ളത്. ഇന്ത്യയുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ പ്രതിദിനം 13 ലക്ഷം കേസുകള്‍ വരെ ഉണ്ടാകും. ഫ്രാന്‍സില്‍ 65,000 കേസുകളാണ് ഉള്ളത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം അതിവേഗം ഉയരുകയാണെന്നും മുന്ന റിയിപ്പില്‍ പറയുന്നു.
കോവിഡ് പോസിറ്റീവ് ആകുന്ന എല്ലാവരിലും ഒമൈക്രോണ്‍ വകഭേദം കണ്ടെത്താനുള്ള ജനിതക പരി ശോധന നടത്താന്‍ കഴിയില്ലെങ്കിലും വേണ്ടത്ര പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂ റില്‍പ്പരം കേസുകളേ കണ്ടെത്തിയിട്ടുള്ളൂ എങ്കിലും ജാഗ്രത കര്‍ശനമായി തുടരണമെന്നും ആവശ്യപ്പെ ട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 32 പേര്‍ രോഗബാധി തരാ യ മുംബൈയിലാണ് സ്ഥിതി രൂക്ഷം. ഡല്‍ഹിയില്‍ പത്ത് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കര്‍ ണാടക,ഗുജറാത്ത്, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും ഒമൈക്രോ ണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അനാവശ്യ യാത്രകള്‍,തിരക്ക്, പുതുവത്സര ആഘോഷങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ രീതിയില്‍ കടന്നുപോകുകയാണെങ്കില്‍ ഒമൈക്രോണ്‍ ഡെല്‍റ്റയെ മറി കടക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഡെല്‍റ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയില്‍ അതി നേക്കാള്‍ വേഗതയിലാണ് ഒമൈ ക്രോണ്‍ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാ ക്കുന്നത്.
കോവിഡ് ജാഗ്രതയില്‍ വീഴ്ച;
കേരളത്തിന് വിമര്‍ശനം
രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത് കേരളത്തി ലാണെന്ന് ആരോഗ്യ മന്ത്രാലയം. 40.3 ശതമാനം പേരാണ് ചികിത്സയിലുള്ളത്. കോ വിഡ് ജാഗ്രതയുടെ കാര്യത്തില്‍ വീഴ്ചയു ണ്ടായാല്‍ കേസുകള്‍ ഉയരുമെന്നതിന് ഉദാ ഹരണമാണ് കേരളം ഉള്‍പ്പെ ടെയുള്ള സംസ്ഥാനങ്ങളെന്ന് ആരോഗ്യമന്ത്രാലയം ചൂ ണ്ടിക്കാട്ടുന്നു. കേരളത്തില്‍ 9 ജില്ലക ളില്‍ അഞ്ചു മുതല്‍ 10 ശതമാനത്തിന് ഇടയി ലാണ് സ്ഥിരീകരണ നിരക്ക്. കഴിഞ്ഞ ഒരുമാസ ത്തോളമായി ഇന്ത്യയില്‍ ഒരു ശതമാനത്തില്‍ താഴെ യാണ് കോവിഡ് സ്ഥിരീകരണ നിരക്ക്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.