ഗോതമ്പ് ക്ഷാമം മുന്‍ നിര്‍ത്തിയാണ് യുഎഇ സര്‍ക്കാരിന്റെ നടപടി
ദുബായ് : ഇന്ത്യയില്‍ നിന്നും ഇറക്കു മതി ചെയ്ത ഗോതമ്പ് യുഎഇയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റു മതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
ഗോതമ്പു ക്ഷാമം മുന്‍ നിര്‍ത്തിയാണ് നാലു മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഗോതമ്പും ഗോതമ്പു പൊടിയും ഇത്തരത്തില്‍ കയറ്റി അയയ്ക്കുന്നതിനാണ് വിലക്ക്.
യുഎഇ ഫ്രീസോണുകളിലെ തുറുമുഖങ്ങളില്‍ നിന്നും ഇതര രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ജൂണ്‍ 13 മുതല്‍ നാലു മാസത്തേക്കാണ് വിലക്ക്.
ഇന്ത്യയില്‍ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്ത കമ്പനികള്‍ പുനര്‍ കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതിനുള്ള അനുമതിക്കായി സാമ്പത്തിക മന്ത്രാലയത്തിന് അപേക്ഷ നല്‍കണം.
യുക്രയിനില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ഗോതമ്പിന് ക്ഷാമം നേരിട്ടതോടെയാണ് ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധിയുണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് ഇതര രാജ്യങ്ങളിലേക്ക് പുനര്‍ കയറ്റുമതി ചെയ്യുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.