യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത പി സി ആര്‍ പരിശോധന നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യു എ ഇ പൗരന്മാരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
പുതിയ നിയന്ത്രണങ്ങള്‍
ദുബൈ : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ഭാ ഗി ക ഇളവ് അനുവദിച്ചു ദുബൈ ദുരന്തനിവാരണ സമിതി. യുഎഇ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച സാധുവായ റസിഡന്‍സ് വിസയുള്ള യാത്രക്കാര്‍ക്ക് മാത്രമേ ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത പി സി ആര്‍ പരിശോധന നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യു എ ഇ പൗരന്മാരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജൂണ്‍ 23 മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക.
ക്യുആര്‍ കോഡ് ചെയ്ത നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയു ള്ളൂ. വിമാനം പുറപ്പെടുന്നതിന് നാല് മണി ക്കൂര്‍ മുമ്പ് റാപ്പിഡ് പി സി ആര്‍ ടെസ്റ്റ് നടത്തണം. ദു ബൈയിലെത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും പി സി ആര്‍ പരിശോധന നടത്തണം. ഇതി ന്റെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ കഴിയണം. യുഎഇ പൗരന്മാരെ യും നയതന്ത്രജ്ഞരെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദുബൈ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനം. ഇന്ത്യയെ കൂടാതെ നൈജീരിയ, സൗത്ത് ആഫ്രി ക്ക എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് പിന്‍വലിക്കുന്നതിന് മുന്നോടിയായിരിക്കും പുതിയ നിയന്ത്ര ണങ്ങളെന്ന് സൂചന. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും യാത്രാ നിയമങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് -19 നെ പ്രതിരോധിക്കു ന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള നിയമങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ യാത്രക്കാരെ സംരക്ഷിക്കാ നും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അറി യിച്ചു. ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.