ഡൽഹി: ഇന്ത്യയിലെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം.ഇന്ത്യന്‍ നഗരങ്ങളില്‍ ഇതിന്റെ ഭാഗമാായി ഒമാൻ പ്രമോഷന്‍ ക്യാംപെയ്ന് നടത്തി. ക്യാംപെയ്ന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ആണ് ക്യാംപെയ്ന് തുടക്കം കുറിച്ചിരിക്കുന്നത്. ഒമാനിലേക്ക് ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ക്യാംപെയ്ന് തുടക്കം. പ്രചരണ പരിപാടികളില്‍ നൂറില്‍ അധികം ഇന്ത്യന്‍ കമ്പനികള്‍ പങ്കാളികളായി.
രാജ്യത്തെ വിനോദ സഞ്ചാര മേഖലയിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ എന്നിവർ എല്ലാം പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു. മാത്രമ്ലല, ഒമാനി ടൂറിസം രംഗത്തെ ഇവരെയെല്ലാം ബന്ധപ്പെടാനുള്ള സംവിധാനങ്ങൾ മന്ത്രലായം അധികൃതർ ഒരുക്കിയിരുന്നു.ഒമാനിൽ നിന്നുള്ള 200ല്‍ അധികം ഇന്ത്യന്‍ ട്രാവല്‍, ആൻഡ് ടൂറിസം സ്ഥാപനങ്ങളുമാണ് ഇന്ത്യയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. ടൂറിസം പ്രചരണത്തിന്റെ ഭാഗമായി ഡൽഹയിൽ എത്തിയ ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസ്സാന്‍ ഖാസ്സിം മുഹമ്മദ് അല്‍ ബുസൈദി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും കൂടിക്കാഴ്ച നടത്തി.
കേന്ദ്ര ടൂറിസം മന്ത്രാലയം ഉന്നതതല പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ല സഹകരണം ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒമാന്റെ പ്രധാന വിനോജ സഞ്ചാര വിപണി ഇന്ത്യയാണ് എന്നാണ് റിപ്പോർട്ട്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അതിന് വേണ്ടിയുള്ള കൂടുതൽ പദ്ധതികൾ തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസ്സാന്‍ ഖാസ്സിം മുഹമ്മദ് അല്‍ ബുസൈദി പറഞ്ഞു.
ഒമാനിലെ വിവിധ വിനോദ സൗകര്യങ്ങളും പ്രത്യേകതകളും എല്ലാം ഇന്ത്യക്കാർക്ക് വിവാഹ ഡെസ്റ്റിനേഷന്‍ ആകാം. വിവാഹങ്ങൾ മാത്രമല്ല, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം നടത്താം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൃത്യമായി പ്രചാരം ഇതിന് വേണ്ടി നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രെമോഷൻ നടത്താൻ അനുതി നൽകുന്നതിലൂടെ ഇത്തരം ഇവന്റുകള്‍ക്ക് ഒമാനിലേക്ക് ഇന്ത്യക്കാരൊഴുകിയേക്കും എന്നാണ് അധികൃതർ കണക്കുക്കൂട്ടുന്നത്. അഞ്ച് റിയാലിന് പത്ത് ദിവസത്തെ ടൂസിറ്റ് വിസയാണ് അനുവദിക്കുന്നത്. ഇന്ത്യൻ നഗരത്തിലേക്ക് വിമാന സർവീസ് വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാല് മണിക്കൂറില്‍ താഴെ മാത്രം ആണ് ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര സമയം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.