Breaking News

ഇനി 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രമാകാം ; നിയമഭേദഗതി നിലവില്‍വന്നു

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമപ്രകാരം ഇനി ലൈംഗികാതിക്രമത്തിന് ഇരയായവര്‍, വിവാഹബന്ധം വേര്‍പ്പെടുത്തുകയോ വിധവയാവുകയോ ചെയ്ത വര്‍,ഗുരുതര ശാരീരിക മാനസിക പ്രശ്ന ങ്ങളുള്ളവര്‍, സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് 24 ആഴ്ചയ്ക്കുള്ളിലാ ണെങ്കിലും ഗര്‍ഭച്ഛിദ്രം നടത്താം

ന്യൂഡല്‍ഹി : ഇരുപത്തിനാലാമത്തെ ആഴ്ചയിലും ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി നിലവില്‍ വന്നു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമപ്രകാരം രണ്ട് ഡോക്ടര്‍ മാരുടെ റിപ്പോര്‍ട്ടുണ്ടെങ്കില്‍ 24ാം ആഴ്ചയിലും ഗര്‍ഭം അലസിപ്പിക്കാം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം കണക്കിലെടുത്താണ് ഭേദഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ലൈംഗികാതിക്രമത്തിന് ഇരയായവര്‍, വിവാഹബന്ധം വേര്‍പ്പെടുത്തുകയോ വിധവയാവുകയോ ചെയ്ത വര്‍, ഗുരുതര ശാരീരിക മാനസിക പ്രശ്നങ്ങളുള്ളവര്‍, സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്ന വര്‍ തുടങ്ങിയവര്‍ക്ക് 24 ആഴ്ചയ്ക്കുള്ളിലാണെങ്കിലും ഗര്‍ഭഛിദ്രം നടത്താം. നേരത്തെ 20 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ ഭഛിദ്രം നടത്തണമെന്നായിരുന്നു നിയമം. ബലാത്സംഗത്തിന് ഇരയായവര്‍ ഗര്‍ഭം ധരിച്ചാലും ഗര്‍ഭച്ഛിദ്ര ത്തിന് ഇനി അനുമതി നല്‍കും.ഡോക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ രൂപവത്കരിക്കുന്ന പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. ഇവരാണ് അന്തിമാനുമതി നല്‍കുക. ഇത്ത രം ബോര്‍ഡുകള്‍ ഉടന്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

നേരത്തെ 12 ആഴ്ച ഗര്‍ഭിണിയായിരിക്കെ ഗര്‍ഭഛിദ്രം നടത്താന്‍ ഒരു ഡോക്ടറുടെ അനുമതി വേണ്ടിയിരു ന്നു. 12-20 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍ പുതിയ നിയമമനുസരിച്ച് 24 ആഴ്ച ഗര്‍ഭിണിയായിക്കെ ഗര്‍ഭഛിദ്രം നടത്തണമോ എന്ന് സം സ്ഥാന മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനിക്കുക. ഇതിനായി ഗര്‍ഭഛിദ്രം ആവശ്യപ്പെടുന്ന ആളെയും അവരുടെ മെഡിക്കല്‍ രേഖകളും ബോര്‍ഡ് പരിശോധിക്കണം.

ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ എപ്പോള്‍ വേണമെങ്കിലും ഗര്‍ഭഛിദ്രം നട ത്താനും അനുമതി ലഭിക്കും. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടും വീഴ്ചയെ തുടര്‍ന്ന് ഗര്‍ഭി ണിയായാല്‍ മാതാവിന്റെ മാനസികാരോഗ്യം കണക്കിലെടുത്ത് 20 ആഴ്ചക്കുള്ളില്‍ ഗര്‍ഭഛിദ്രം നടത്താം. മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യ ത്തിലും തീരുമാനമെടുക്കേണ്ടത്.

നിലവില്‍ പ്രത്യേക സാഹചര്യങ്ങളില്‍ 20 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് അനുമതിയുണ്ടായിരുന്നു. 12 ആഴ്ച വരെ ഒരു ഡോക്ടറുടെയും 12 മുതല്‍ 20 ആഴ്ചവരെ രണ്ട് ഡോക്ടര്‍മാരുടെയും റിപ്പോര്‍ട്ടായിരുന്നു പ രിഗണിച്ചിരുന്നത്. ഈ നിയമമാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയത്. എല്ലാ സുരക്ഷാ നടപടികളോടെയു മാണു ഗര്‍ഭഛിദ്രം നടക്കുന്നതെന്ന് ബോര്‍ഡ് ഉറപ്പാക്കണം. ഗര്‍ഭിണിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെ ന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഗര്‍ഭഛിദ്രം നടത്താവൂ. കൗണ്‍സലിങും നല്‍കണമെന്ന് നിര്‍ദ്ദേ ശത്തില്‍ പറയുന്നു.ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങള്‍ നിയമപരമായ ആവശ്യ ങ്ങള്‍ക്കല്ലാതെ വെളിപ്പെടുത്താന്‍ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവുശി ക്ഷ ലഭിക്കും.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.