അബുദാബി : എണ്ണ ഇതര സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കാൻ യുഎഇ നിർമിത ബുദ്ധിയിൽ കോടികൾ നിക്ഷേപിക്കുന്നു. ദേശീയ എണ്ണ കമ്പനിയായ അഡ്നോക് ആണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ സുസ്ഥിര പദ്ധതികളിൽ നിക്ഷേപിച്ച് ലാഭം കൊയ്യാനൊരുങ്ങുന്നത്. ജി42, മൈക്രോസോഫ്റ്റ്, എഐക്യു എന്നിവയുടെ സഹകരണത്തോടെയാണ് നൂതന പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുക.
സമ്പദ് വ്യവസ്ഥ വൈവിധ്യവൽകരിക്കുന്നതിനും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് യുഎഇ <a ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) വൻ നിക്ഷേപം നടത്തുന്നത്. ജി42, മൈക്രോസോഫ്റ്റ്, എഐക്യു എന്നിവയുമായി പങ്കാളിത്തമുള്ള ഒരു സംയുക്ത പദ്ധതിയിലാണ് നിക്ഷേപം നടത്തുന്നത്. സർക്കാർ പിന്തുണയുള്ള ജി24ന് ഏപ്രിലിൽ മൈക്രോസോഫ്റ്റിൽ നിന്ന് 150 കോടി ഡോളർ നിക്ഷേപം ലഭിച്ചു.
എണ്ണയുടെ ആവശ്യം കുറഞ്ഞാലും ഏറെകാലം എഐ സ്വാധീനം ശക്തിപ്പെടുത്തുമെന്നാണ് യുഎഇയുടെ പ്രതീക്ഷ. ഇതിന്റെ പിൻബലത്തിലാണ് കോടികൾ നിക്ഷേപിക്കുന്നത്. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി മാതൃകയിൽ അറബിക്, ഹിന്ദി ഭാഷാ ചാറ്റ്ബോട്ട് ആപ്പുകൾ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. മനുഷ്യനുവേണ്ടി സ്വതന്ത്രമായി ജോലികൾ നിർവഹിക്കാൻ ശേഷിയുള്ള ഏജന്റിക് എഐ വ്യാപകമാകുന്നതോടെ ജോലികൾ എളുപ്പമാകും.
പരമ്പരാഗത എഐ മോഡലുകളിൽനിന്നും വ്യത്യസ്തമായി ഏജന്റിക് എഐയ്ക്ക് തീരുമാനങ്ങൾ എടുക്കാനും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളാനും സാധിക്കും. ഭൂഗർഭ സർവേകൾ വേഗത്തിലാക്കുകയും ഉൽപാദന പ്രവചനങ്ങളുടെ കൃത്യത 90% വരെ വർധിപ്പിക്കാനും ഇവയ്ക്കാകുമെന്ന് വ്യവസായ നൂതന സാങ്കേതിക മന്ത്രിയും അഡ്നോക് സിഇഒയും എംഡിയുമായ സുൽത്താൻ അൽ ജാബർ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.