രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി വന്ദേ ഭാരത് എ ക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരില്‍ എത്തിയത് ആറ് മണിക്കൂര്‍ 53 മിനിറ്റ് കൊ ണ്ട്. ആദ്യയാത്രയില്‍ ഏഴുമണിക്കൂര്‍ പത്തുമിനിറ്റ് കൊണ്ടാണ് ഈ ദൂരം പിന്നിട്ടത്
തിരുവനന്തപുരം: രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂര്‍ത്തിയാക്കി വന്ദേ ഭാരത് എക്‌സ്പ്ര സ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരില്‍ എത്തിയത് ആറ് മണി ക്കൂര്‍ 53 മിനിറ്റ് കൊണ്ട്. ആദ്യ യാത്രയി ല്‍ ഏഴുമണിക്കൂര്‍ പത്തുമിനിറ്റ് കൊണ്ടാണ് ഈ ദൂരം പിന്നിട്ടത്. ആദ്യ യാത്രയെ അപേക്ഷിച്ച് 17 മിനിറ്റ് ലാഭിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 5.20നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. ആദ്യ യാത്രയില്‍ നിന്ന് വ്യത്യസ്തമായി പത്തുമിനിറ്റ് വൈകി. 6.10ന് കൊല്ലത്ത് എത്തി. ആദ്യ യാത്ര പോലെ തന്നെ കൊല്ലത്ത് ഓടിയെത്താന്‍ എടുത്തത് ഒരേ സമയം, 50 മിനിറ്റ്. കോട്ടയത്ത് 7.24ന് ട്രെ യിന്‍ എത്തി. 2.14 മിനിറ്റ് കൊണ്ടാണ് കോട്ടയത്ത് എത്തിയത്. ആദ്യ യാത്രയേക്കാള്‍ മൂന്ന് മിനിറ്റ് കുറവ്.
എറണാകുളത്ത് 8.32നാണ് ട്രെയിന്‍ എത്തിയത്. 3.12 മണിക്കൂര്‍ കൊണ്ടാണ് സ്ഥലത്തെത്തിയത്. ആദ്യ യാത്രയേക്കാള്‍ ആറുമിനിറ്റ് കുറവ്. 8.35ന് പുറപ്പെട്ട ട്രെയിന്‍ തൃശൂരി ല്‍ 9.37ന് എത്തി. തിരുവനന്തപുര ത്ത് നിന്ന് തൃശൂര്‍ എത്താന്‍ 4.17 മണിക്കൂറാണ് എടുത്തത്. ആദ്യ യാത്രയേക്കാള്‍ 10 മിനിറ്റ് കുറവ്. കോഴി ക്കോട്ട് 11.16 ന് ആണ് ട്രെയിന്‍ എത്തിയത്. 5.56 മിനിറ്റ് കൊണ്ടായിരുന്നു യാത്ര. ആദ്യ യാത്രയേക്കാള്‍ 12 മിനിറ്റ് കുറവ്. 12.13ന് ട്രെയിന്‍ കണ്ണൂര്‍ തൊട്ടു. ആറു മണിക്കൂര്‍ 53 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിയത്. ആദ്യ യാത്രയേക്കാള്‍ 17 മിനിറ്റ് കുറവ്. ആദ്യ യാത്രയില്‍ ഏഴു മണിക്കൂര്‍ 10 മി നിറ്റ് ആണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരില്‍ എത്താന്‍ വേണ്ടിവന്നത്.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെയാണ് വന്ദേ ഭാരത് ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്. പിന്നീട് ഇത് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര റെയി ല്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസര്‍ഗോഡ് വരെ നീട്ടിയെന്ന കാര്യം ഔദ്യോഗികമായി അറിയി ച്ചത്. വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍വഹിക്കുമെന്നും ഈ മാസം 25ന് വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി കേരളത്തിന് സമര്‍പ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.