കൊച്ചി : ലൈസന്‍സ് ടെസ്റ്റിനുള്ള എം.80 സ്‌കൂട്ടര്‍ എടുത്ത് പരിശോധനയ്ക്കായി നാട്ടി യിട്ടുള്ള കമ്പികള്‍ ക്കിടയിലൂടെ അനായാസം ‘എട്ട്’ എടുത്തു വന്ന യുവതി ഹെ ല്‍ മെറ്റും മാസ്‌കും അഴിച്ചപ്പോള്‍ ടെസ്റ്റ് ഗ്രൗ ണ്ടില്‍ ചെറിയൊരാരവം – ഓ… മ ഞ്ജു വാരിയര്‍!
ഗ്രൗണ്ടില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. എട്ട് പാസായി റോഡ് ടെസ്റ്റും ജയിച്ച തോടെ മഞ്ജുവിന് ലൈസന്‍സ് ഉറപ്പായി. ”ഇനി എനിക്ക് ബി എം ഡബ്ല്യു. ബൈക്ക് വാങ്ങാം, റോഡിലൂടെ ഓടിക്കാം” – ടെസ്റ്റ് പാസായ സന്തോഷ ത്തില്‍ മഞ്ജു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരോട് പറഞ്ഞു.
രാവിലെ മുതല്‍ നൂറുകണക്കിന് ആളുകളാണ് കാക്കനാട് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാനും പരിശീല നത്തിനുമായി എത്തിയിരുന്നത്. ഇവരുടെയെല്ലാം ഊഴം കഴിഞ്ഞ ശേഷമായിരുന്നു താരത്തെ എറണാ കുളം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രാജേഷ് ടെസ്റ്റിന് വിളിച്ചുവരു ത്തിയത്. അവസാനത്തെ അപേക്ഷകനെയും വിട്ടയച്ച ശേഷമായിരുന്നു നടിയുടെ എട്ട് എടുക്കല്‍.
തന്റെ സമയമാകുന്നതുവരെ മഞ്ജു വാരിയര്‍ കങ്ങരപ്പടിയിലുള്ള ഗ്രൗണ്ടില്‍ എട്ട് എടുത്ത് പരിശീലിക്കു കയായിരുന്നു. 2014-ല്‍ തൃശൂര്‍ ആര്‍.ടി. ഓഫീസില്‍ നിന്ന് നാലുച ക്ര വാഹനം ഓടിക്കാനുള്ള ലൈസന്‍ സ് മഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ തമിഴ് സിനിമയ്ക്കായി നടന്‍ അജിത്തിനൊപ്പം ബൈക്ക് യാത്ര പോയപ്പോഴാ ണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയത്. തു ടര്‍ന്ന് ഇരുചക്രവാഹന ടെസ്റ്റിന് എറ ണാകുളം ആര്‍.ടി. ഓഫീസില്‍ അപേക്ഷ നല്‍കുകയായിരുന്നു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെ ക്ടര്‍ പി എ സ്റ്റാന്‍ലി, കെ എസ്.സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തി യാ ക്കിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.