ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ഇനി യൊരു ഉത്തരവുണ്ടാവുന്നതു വരെ തല്‍സ്ഥി തി തുടരാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീം കോട തി തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാവുന്നതു വരെ തല്‍സ്ഥി തി തുടരാന്‍ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാ വുവിന്റെ നേത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നത് അടിയന്തര ഇടപെടലി ലൂടെ ഇന്നലെ ചീഫ് ജസ്റ്റിസ് എന്‍വി രമണ തടഞ്ഞിരുന്നു.
ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ ജമാ അത്ത് ഉലമ ഐ ഹിന്ദ് സംഘടനയാണ് ഹര്‍ജി നല്‍കിയത്. കോടതി ഉത്തരവിട്ടിട്ടും പൊളിക്കല്‍ തുടര്‍ന്നത് ഗൗ രവ തരമാണ്. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനടക്കം എതിര്‍ സത്യവാങ്മൂലം നല്‍കണമെ ന്നും ഇത് പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊളിക്കല്‍ നടപടിയുമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നോട്ടു പോയതെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. ചട്ടപ്രകാരമുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയായിരുന്നു നടപടി. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടപടിയെ ന്നും ദവെ പറഞ്ഞു. ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്തു നടക്കുന്ന ഒഴിപ്പിക്കല്‍ നടപടികള്‍ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അഭിഭാഷകന്‍ അറിയിച്ചു.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലായിരുന്നു ലക്ഷ്യമെങ്കില്‍ സൈനിക ഫാമുകളിലും ഗോള്‍ഫ് ലിങ്കുകളിലുമാണ് ഉദ്യോഗസ്ഥര്‍ പോകേണ്ടിയിരുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഡല്‍ഹിയിലെ രണ്ടു കെട്ടിടങ്ങളില്‍ ഒന്നു വീതം അനധികൃതമാണ്. തെക്കന്‍ ഡല്‍ഹിയിലെ ആഢംബര കേന്ദ്രങ്ങളില്‍ പലതും അനധികൃ തമാണ്. അതൊന്നും ലാക്കാക്കാതെ പാവപ്പെട്ടവരെയാണ് ലക്ഷ്യമിടുന്നത്- സിബല്‍ പറഞ്ഞു.
പൊളിക്കലിനെതിരെ സിപിഎം നേതാവ് ബൃന്ദാ കാരാട്ടും ഹര്‍ജി നല്‍കിയിട്ടുണ്ട്. എല്ലാ ഹര്‍ജിയിലും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി. ഇവിടെയുള്ള മുസ്ലിംപള്ളിയുടെ ഗേറ്റും അതിര്‍ത്തിയിലെ ചെറുഭിത്തിയും നിലംപരിശാക്കി. അടുത്തു ള്ള കടകളും തകര്‍ത്തു. പകല്‍ പന്ത്രണ്ടോടെ ബൃന്ദ കാരാട്ട് എത്തി ബുള്‍ഡോസറുകള്‍ തടഞ്ഞു. ബൃന്ദയെ തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും കോടതി ഉത്തരവ് ഉയര്‍ത്തിക്കാട്ടിയതോടെ പിന്‍ വാങ്ങി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.