Home

‘ഇത് രണ്ടാം ജന്മം, മരണം വരെ പാമ്പ് പിടിക്കും’ ; വാവ സുരേഷ് ആശുപത്രി വിട്ടു

മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോള ജ് ആശുപത്രിയിലായിരുന്ന വാവ സുരേഷിനെ രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില പരിശോധിച്ച ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരു മാനിച്ചത്

കോട്ടയം : മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. കോട്ടയം മെഡിക്ക ല്‍ കോളജ് ആശുപത്രിയിലായിരുന്ന വാവ സുരേഷിനെ രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോ ഗ്യനില പരിശോധിച്ച ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.

സുരേഷിന്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരി ച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാ ധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മന്ത്രി വി എന്‍ വാസവന്‍ ഉള്‍പ്പെടെ എത്തിയാണ് വാവ സുരേഷിനെ വീട്ടിലേക്ക് യാത്രയാ ക്കിയത്.

തനിക്കിത് രണ്ടാം ജന്മമാണെന്നും മന്ത്രി വി എന്‍ വാസവന്‍ ദൈവത്തിന് തുല്യനാണെന്നും ആ ശുപത്രി യില്‍ നിന്ന് പുറത്തിറങ്ങിയ സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. 2006ലാണ് ഞാന്‍ ആദ്യമായി കേരള വനം വകുപ്പിന് പാമ്പിനെ പിടിക്കാന്‍ പരിശീലനം കൊടുക്കുന്നത്. അന്നൊ ന്നും കേരളത്തില്‍ മറ്റു പാമ്പു പിടിത്തക്കാരെ ഞാന്‍ കണ്ടിട്ടില്ല.

അപകടം പറ്റി കിടക്കുമ്പോള്‍ പലരും തനിക്കെതിരെ പലരും ക്യാമ്പെയിന്‍ നടത്തിയെന്നും വാവ സുരേഷ് പറഞ്ഞു. ശാസ്ത്രീയമായി പാമ്പുപിടിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു രീതിയും പൂര്‍ണമായും സുരക്ഷിതമല്ലെന്നും പാമ്പ് പിടിത്തം നിര്‍ത്തുമോ എന്ന ചോദ്യത്തിന് ജീവിതാവസാനം വരെ പാമ്പുപിടിത്തക്കാരനായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വാവ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയി ല്‍ വാവ സുരേഷിന് കടിയേറ്റത്.  അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയ ത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ചു നല്‍കും

വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍. അഭയം ചാ രിറ്റബിള്‍ ട്രസ്റ്റ് മായി സഹകരിച്ചാകും വീട് നല്‍കുകയെന്നും വാസവന്‍ പറഞ്ഞു. പാമ്പ് കടി യേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വി ടുന്ന സമയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു. ഈ അവസരത്തിലാണ് മന്ത്രി ഇക്കാര്യം അ റിയച്ചത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.