സുധീര്‍ നാഥ്
1971 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഒരു ഡീലിന്റെ കഥയാണിത്. കോണ്‍ഗ്രസുമായി തെറ്റി പിരിഞ്ഞ് വി.കെ. കൃഷ്ണ മേനോന്‍ തിരുവനന്തപുരത്ത് ഇടത്പക്ഷ സ്വതന്ത്രനായി മത്സരിക്കാന്‍ വന്നപ്പോഴായിരുന്നു ഡീല്‍ നടന്നത്. ചിറയിന്‍കീഴില്‍ നിന്ന് കെഎസ്യു സ്ഥാപക സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസിന്റെ യുവതുര്‍ക്കിയുമായ വയലാര്‍ രവി മത്സരിക്കുന്നു. ഇടതുപക്ഷ സ്വതന്ത്രനായി വി കെ കൃഷ്ണമേനോന്‍ തിരുവനന്തപുരത്തു നിന്നും മത്സരിക്കുന്നു.
കോഴിക്കോട് മത്സരിക്കുവാനാണ് വി കെ കൃഷ്ണ മേനോന്‍ തീരുമാനിച്ചത്. ഇഎംഎസ് അദ്ദേഹത്തിന് കേരളത്തില്‍ എവിടെ വേണമെങ്കിലും സീ റ്റു കൊടുക്കാന്‍ തയ്യാറായിരുന്നു. കോഴിക്കോട് നിന്നാല്‍ ജയസാധ്യത കുറവാണെന്നും, തിരുവനന്തപുരത്തു നിന്നാല്‍ മാത്രമേ വിജയി ക്കു കയുള്ളൂവെന്ന് കൃഷ്ണമേനോന്റെ പ്രിയ ശിഷ്യനും കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ വയലാര്‍ രവി പറഞ്ഞു. നായര്‍ വോട്ടുകള്‍ നേടാന്‍ തിരുവനന്തപുരം മികച്ച ഇടമാണെന്ന് രവി ഉപദേശിച്ചു. അതുപ്രകാരമാണ് ഇടതുപക്ഷ സ്വതന്ത്രനായി അദ്ദേഹം തിരുവനന്തപു രത്ത് വരുന്നത്. വയലാര്‍രവി തൊട്ടടുത്ത ചിറയിന്‍കീഴില്‍ ആണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.
വി കെ കൃഷ്ണമേനോന് എതിരെ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ യുവ നേതാക്കളായ വക്കം പുരുഷോത്തമന്‍ അടക്കമുള്ളവര്‍ ശക്തമായ പ്രചരണമാണ് നടത്തിയത്. യുവ കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ അസ്വസ്ഥനായ കൃഷ്ണ മേനോന്‍ ശിഷ്യനായ വയലാര്‍ രവിയെ രഹസ്യമായി തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ രാത്രി വിളിച്ച് വരുത്തി. കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ തനിക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്നതായി അദ്ദേഹം വയലാര്‍ രവിയെ അറിയിച്ചു.
തിരുവനന്തപുരത്ത് വി കെ കൃഷ്ണമേനോനെതിരെ പ്രചരണം നടത്തുന്ന എല്ലാ യുവ നേതാക്കളെയും അന്നത്തെ കോണ്‍ഗ്രസ് യുവനേതാവായ വയലാര്‍ രവി തന്റെ മണ്ഡലത്തിലെ പ്രചരണത്തിലേയ്ക്ക് വിളിച്ചു വരുത്തി. അതേസമയം വയലാര്‍ രവിക്കെതിരെ തൊട്ടടുത്ത മണ്ഡലമായ ചിറ യന്‍കീഴില്‍ ചെന്ന് ഇടത് പക്ഷത്തിന് വേണ്ടി പ്രസംഗിച്ചില്ല. അക്കാലത്ത് ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്ന കൃഷ്ണ മേനോന്‍ പല മണ്ഡലങ്ങളി ലും ഇടത് പക്ഷത്തിന് വേണ്ടി പ്രസംഗിക്കുകയും ചെയ്തു. ഇത് ഡീല്‍ ഓര്‍ നോ ഡീലാണോ …?
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.