തെഹ്‌രാന്‍: ഇസ്രയേലിന് നേരെയുള്ള ആക്രമണത്തില്‍ നിന്ന് താത്ക്കാലികമായി പിന്‍വാങ്ങി ഇറാന്‍. ഇനിയൊരു പ്രകോപനം ഉണ്ടാകുന്നതുവരെ തിരിച്ചടിയുണ്ടാകില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഇതൊരു ഉദാഹരണം മാത്രമാണെന്നും അബ്ബാസ് അരാഗ്ച്ചി എക്‌സില്‍ വ്യക്തമാക്കി. ഏതെങ്കിലും രീതിയിലുള്ള പ്രകോപനമുണ്ടായാല്‍ തങ്ങളുടെ പ്രതികരണം ഇതിലും കടുത്തതും ശക്തിയുള്ളതുമായിരിക്കുമെന്നും അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നല്‍കി.
ഇന്നലെ രാത്രിയാണ് ഇസ്രയേലിലെ ടെല്‍ അവീവിലും ജെറുസലേമിലും ഇറാന്‍ മിസൈല്‍ ആക്രമണം അഴിച്ചുവിട്ടത്. ലെബനന് നേരെ ഇസ്രയേല്‍ അഴിച്ചുവിട്ട ആക്രമണത്തിന് തിരിച്ചടിയായായിരുന്നു ഇറാന്റെ തിരിച്ചടി. ഇസ്രയേലിന് മേല്‍ നാനൂറോളം ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം സ്ഥിരീകരിച്ച് ഇസ്രയേല്‍ രംഗത്തെത്തിയതിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇറാനും രംഗത്തെത്തി. ഇതിന് പിന്നാലെ ഇറാന് വലിയ തെറ്റ് സംഭവിച്ചുവെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കി. ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടാന്‍ അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്‍ നിര്‍ദേശിച്ചിരുന്നു.
ഇറാന് നേരെ മിസൈല്‍ നടക്കുന്നതിനിടയില്‍ തന്നെ ഇസ്രയേലില്‍ വെടിവെയ്പും നടന്നു. ടെല്‍ അവീവില്‍ തന്നെയായിരുന്നു സംഭവം. ഭീകരാക്രമണ സ്വഭാവമുള്ള വെടിവെയ്പാണ് നടന്നതെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തിന് നേരെ തോക്കുധാരികളായ രണ്ട് പേര്‍ വെടിയുതിര്‍ത്തുകയായിരുന്നു. വെടിവെയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.