ദമ്മാം: സൗദി അറേബ്യയിലെ ഇന്ന് വരെയുള്ള ഏറ്റവും കുറഞ്ഞ ചാറ്റേർഡ് വിമാനടിക്കറ്റ് നിരക്കായ 1020 റിയാലിന് 176 യാത്രക്കാരുമായി നോർക്ക – ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു.
രണ്ട് കൈകുഞ്ഞുങ്ങളും മൂന്നു കുട്ടികളും 169 മുതിർന്നവരുമായിരുന്നു വിമാനത്തിലെ യാത്രക്കാർ. ഇതിൽ മൂന്നു പേർ വീൽചെയർ യാത്രക്കാരായിരുന്നു. തുടർചികിൽസക്ക് വേണ്ടിയായിരുന്നു ഇവർ യാത്രയായത് ഇവരിൽ ഒരാൾക്ക് നെടുമ്പാശ്ശേരി എയർ പോർട്ടിൽ നിന്ന് ഹോസ്പിറ്റൽ വരെ നോർക്കയുടെ ഫ്രീ ആമ്പുലൻസ് സർവ്വീസും ഏർപ്പെടുത്തിയിരുന്നു . ലോകകേരളസഭ അംഗങ്ങളും, വോളന്റീർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു..
സെപ്റ്റംബർ 22 ന് ദമാമിൽ നിന്നും കോഴിക്കോടെയ്ക്കാണ്, അടുത്ത ലോകകേരളസഭ ചാർട്ടേർഡ് വിമാനം പറക്കുക എന്ന് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.