Home

ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം

ഡാമില്‍ വെള്ളം നിറയുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണ ക്കെട്ടില്‍ ജലനിരപ്പ് 2382.68 അടിയില്‍ എത്തിയതോടെ ഓറഞ്ച് അല ര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് ഇതിന് മുകളിലെത്തിയ സാഹചര്യത്തിലാണ് ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇടുക്കി : ഡാമില്‍ വെള്ളം നിറയുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടില്‍ ജലനിരപ്പ് 2382.68 അടിയില്‍ എത്തിയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനി രപ്പ് ഇതിന് മുകളിലെത്തിയ സാഹചര്യത്തിലാണ് ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 240 3.3 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി.

ഇടുക്കി:
ഇപ്പോഴത്തെ ജലനിരപ്പ് 2382.68 അടി,
പരമാവധി ജലനിരപ്പ് 2403.3 അടി.
മുല്ലപ്പെരിയാര്‍:
ഇപ്പോഴത്തെ ജലനിരപ്പ് 138.10 അടി

അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. എന്നാല്‍ ആലുവ പെരിയാര്‍ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷ ട്ടറുകള്‍ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡാമുകള്‍ ഏറെയുള്ള ഇടുക്കിയില്‍ അഞ്ച് അണക്കെട്ടുകളില്‍ ഇതിനകം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടു ണ്ട്. പൊന്മുടി, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളില്‍ ആണ് നിലവില്‍ റെഡ് അലേര്‍ട്ടുള്ളത്. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറില്‍ 10 ഷട്ടറുകളാണ് ഇതുവരെ തു റന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.10 അടിയായിട്ടുണ്ട്.

ഡാമുകളിലെ ജലനിരപ്പ്

1. മലങ്കര (10.00 AM)
ഇപ്പോഴത്തെ നില 39.22 മീറ്റര്‍,
പരമാവധി ജലനിരപ്പ് 42 മീറ്റര്‍.

2. മുല്ലപ്പെരിയാര്‍ (10.00 AM)
ഇപ്പോഴത്തെ നില 138.10 അടി

3. ഭൂതത്താന്‍കെട്ട് (08.30 AM)
ഇപ്പോഴത്തെ നില 19.06 മീറ്റര്‍,
പരമാവധി ജലനിരപ്പ് 34.95 മീറ്റര്‍

4. പൊരിങ്ങല്‍കുത്ത് (7.00 AM)
ഇപ്പോഴത്തെ നില 419.70 മീറ്റര്‍,
പരമാവധി ജലനിരപ്പ് 424 മീറ്റര്‍.

5. ഇടുക്കി (10 AM)
ഇപ്പോഴത്തെ നില 2382.68 അടി,
പരമാവധി ജലനിരപ്പ് 2403.3 അടി.

6. ഇടമലയാര്‍ (10 AM)
ഇപ്പോഴത്തെ നില 161.40 മീറ്റര്‍,
പരമാവധി ജലനിരപ്പ് 169 മീറ്റര്‍.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 day ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.