കൊക്കയാര്‍ നാരകംപുഴ ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴുപേരെ കാണാതായി. നാല് കുട്ടികള്‍ അടക്കം ഏഴു പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. പൂവഞ്ചിയില്‍ അഞ്ച് പേരും, നാരകംപുഴ, മാക്കോച്ചി എന്നിവടങ്ങളില്‍ രണ്ട് പേരെയുമാണ് കാണാതായത്
കോട്ടയം: കനത്ത മഴക്കെടുത്തിക്കിടെ ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍. കൊക്കയാര്‍ നാരകംപുഴ ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴുപേരെ കാണാതായി. നാല് കുട്ടികള്‍ അടക്കം ഏഴു പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. പൂവഞ്ചിയില്‍ അഞ്ച് പേരും, നാരകംപുഴ, മാക്കോച്ചി എന്നിവടങ്ങളില്‍ രണ്ട് പേരെ യുമാണ് കാണാതായത്.17 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ദുരന്തനിവാരണസേന സംഭവസ്ഥ ലത്തേക്ക് തിരിച്ചു.
പൂവഞ്ചി മാക്കോച്ചി റോഡ് തകര്‍ന്നു. അഞ്ചു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.കൂട്ടിക്കലില്‍ മരിച്ചവരു ടെ മൃതദേഹങ്ങള്‍ക്കു നാട്ടുകാര്‍ കാവലിരിക്കുകയാണ്. വാഹന ങ്ങള്‍ കടന്നുപോകാത്തതിനാല്‍ മൃതദേ ഹങ്ങള്‍ സ്ഥലത്തു നിന്നും മാറ്റാന്‍ കഴിഞ്ഞിട്ടില്ല.സംഭവ സ്ഥലത്തേയ്ക്ക് രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്തതും ഇവി ടെയുള്ളവര്‍ക്ക് പുറത്തേയ്ക്ക് പോകാന്‍ കഴിയാത്തതുമാണ് പ്രശ്‌നം.ഇവിടെ ആറ് മൃ തദേഹങ്ങള്‍ക്കു കാവലിരിക്കുകയാണ് നാട്ടുകാര്‍.
കൂട്ടിക്കല്‍ പഞ്ചായത്തിലെ കാവാലി, പ്ലാപ്പള്ളി എന്നിവടങ്ങളില്‍ നിന്നായി ആറ് മൃതദേഹങ്ങളാണ് ക ണ്ടെത്തിയത്. ഉരുള്‍പൊട്ടലുണ്ടായതിന് 3 കി.മീ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസേനയെ വിന്യസിച്ചു. എം1 17 സാരംഗ് ഹെലികോപ്ടറുകള്‍ എത്തി. ദക്ഷിണമേഖലയിലെ എയര്‍ കമാന്‍ഡുകള്‍ ക്കും തയ്യാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തോരാതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജി ല്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
മലയോര മേഖലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി മൂന്ന് വീടുകള്‍ ഒ ലിച്ചുപോയി.13 പേരെ കാണാതായതില്‍ മൂന്നുപേരുടെ മൃതദേഹ ങ്ങള്‍ കണ്ടെത്തി. 10 പേര്‍ക്കായി തിരച്ചി ല്‍ തുടരുകയാണ്. കോട്ടയം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മ ണിക്കൂ റും പ്രവര്‍ത്തിക്കുന്ന ജില്ലാ- താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാ ണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനം തിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലക ളില്‍ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.