Breaking News

ഇടുക്കി അണക്കെട്ട് തുറന്നു; ഉയര്‍ത്തിയത് ഡാമിന്റെ മൂന്നാം ഷട്ടര്‍,ഒഴുക്കുന്നത് 40,000 ഘനയടി വെള്ളം

ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്.40,000 ഘനയടി വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക.നീരൊഴുക്ക് വര്‍ധിച്ചതോടെ ഡാമിലെ ജലനിരപ്പ് 2398.80 അടിയായി ഉയര്‍ന്നു

തൊടുപുഴ: സംസ്ഥാനത്ത് ശക്തമായി മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനത്തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു. ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. 40,000 ഘനയടി വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നീരൊഴുക്ക് വര്‍ധിച്ചതോടെ ഡാമിലെ ജലനിരപ്പ് 2398.80 അടിയായി ഉയര്‍ന്നിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് രണ്ട് മണിക്ക് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ തവണ തുറന്നുവിട്ടതിനെക്കാള്‍ കുറഞ്ഞ അളവിലുള്ള ജലമാണ് ഇന്ന് തുറന്നുവിടുക. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെ ന്നാണ് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടി വന്നാല്‍ ആ ജലം കൂടി ശേഖരിക്കാന്‍ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്.

നിലവില്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലെത്തിയിട്ടുണ്ട്. റൂള്‍കര്‍വ് അനുസരിച്ച് 141 അടി യാണ് ഡാമില്‍ പരമാവധി സംഭരിക്കാവുന്നത്. 24 മണിക്കൂറിനുള്ളില്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തു മെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുക യാണ്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജ യന്‍ ഉന്നതതല യോഗം വിളിച്ചു.വൈകിട്ട് ഓണ്‍ലൈന്‍ വഴിയാണ് യോഗം വിളിച്ചിരിക്കുന്നത്. യോ ഗത്തി ല്‍ ജില്ലാ കലക്ടര്‍മാര്‍ പങ്കെടുക്കും. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.