ഇടുക്കി ഡാമില്‍ ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. ജല നിരപ്പ് ഉയര്‍ന്നതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ആദ്യത്തെ ജാഗ്രതാ നിര്‍ദേശമാണിത്.
തൊടുപുഴ: ഇടുക്കി ഡാമില്‍ ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. ജല നിരപ്പ് ഉയര്‍ ന്നതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ആദ്യത്തെ ജാഗ്രതാ നിര്‍ദേശമാണിത്. ജലനിരപ്പ് 2390.86 അടി ആ യതിനെ തുടര്‍ന്നാണ് ആദ്യത്തെ ജാഗ്രത നിര്‍ദേശമായ ബ്ലൂ അലേര്‍ട് പ്രഖ്യാപിച്ചത്.
2490.86 അടിയാണ് നിലവിലെ ജലനിരപ്പ്. 2,403 ആണ് ഡാമിന്റെ സംഭരണ പരിധി. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലേര്‍ട് ലവല്‍. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജ ലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയരുകയായിരുന്നു.
2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച ശേഷം ജില്ലാ കലക്ടറുടെ അനുമതിയോടെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടണമെന്നാണ് ചട്ടം.ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നു ണ്ടെങ്കിലും അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. പ്രളയ സാധ്യ ത കണക്കിലെടുത്ത് ജലനിര പ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കിയിരുന്നു.
85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതിഗതികള്‍ വിലയിരു ത്തുന്നുണ്ട്.ഇപ്പോഴത്തെ കണക്കനുസരിച്ച് 150 ദശലക്ഷം ഘനമീറ്ററി ലധികം വെള്ളം കൂടി അണക്കെ ട്ടില്‍ സംഭരിക്കാനാകും.
അതേസമയം സംസ്ഥാനത്ത് വെള്ളിയാഴ്ച പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട് നിലനില്‍ക്കുകയാണ്. വയനാട്, കോഴിക്കോട് ഒഴികെ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുകയാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.