അബുദാബി : ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ നിയമപ്രകാരം പ്രീമിയം ശേഖരിക്കാൻ ബ്രോക്കർമാരെ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ പോളിസി ഉടമകൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നേരിട്ട് പണം അടയ്ക്കാൻ സൗകര്യം ഏർപ്പെടുത്തിയത്. ഇതുമൂലം കാലതാമസവും സാമ്പത്തിക തിരിമറിയും ഒഴിവാക്കാനും പോളിസി ഉടൻ പ്രാബല്യത്തിൽ വരുത്താനും സാധിക്കും.
ക്ലെയിമുകളും പ്രീമിയവും റീഫണ്ടുകളും കമ്പനിയിൽനിന്ന് നേരിട്ട് ഉപഭോക്താവിന് ലഭിക്കും. ഓരോ ഇൻഷുറൻസ് കമ്പനികളുടെയും വെബ്സൈറ്റ് മുഖേന ഇതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തിലൂടെ പണമൊഴുക്കിന് വേഗം കൂടുന്നതോടെ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടും. ലൈസൻസുള്ള പ്രഫഷനലുകൾ മാത്രമേ ഇൻഷുറൻസ് സേവനത്തിൽ ഏർപ്പെടാവൂ എന്നാണ് മറ്റൊരു നിബന്ധന. ഇതിലൂടെ ഇൻഷുറൻസ് പോളിസി വിതരണം സുതാര്യമാണെന്ന് ഉറപ്പാക്കാം.
പുതിയ ചട്ടപ്രകാരം, വ്യക്തിഗത ഡേറ്റ യുഎഇയിൽ സൂക്ഷിക്കുകയും പരിപാലിക്കുകയും വേണം, സുരക്ഷിതമായ ബാക്കപ്പ് കുറഞ്ഞത് 10 വർഷത്തേക്ക് പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണമെന്നും നിബന്ധനയുണ്ട്. പുതിയ നടപടി സമയബന്ധിതമായും ആത്മാർഥമായും ജോലി ചെയ്യാൻ ഇൻഷൂറൻസ് ബ്രോക്കർമാരെ പ്രേരിപ്പിക്കും. പണമിടപാട് നേരിട്ട് നടത്തുന്നതോടെ മറ്റു ജോലികളിൽ കൂടുതൽ ശ്രദ്ധിക്കാൻ ബ്രോക്കർക്ക് കഴിയും. ഇതര സ്ഥാപനങ്ങളുമായി സാമ്പത്തിക ക്രമീകരണങ്ങളിൽ ഏർപ്പെടുന്നതിൽനിന്നും ബിസിനസുകൾ റഫർ ചെയ്ത് കമ്മീഷൻ സ്വീകരിക്കുന്നതിൽനിന്നും ബ്രോക്കർമാരെ വിലക്കിയിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.