ലിസി ആശുപത്രിയില്‍ വെച്ച് ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതി നെതിരെ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരാണ് വിമര്‍ ശനവുമായി രംഗത്തുവന്നത്
കൊച്ചി: സഭയുടെ കീഴിലുള്ള ആശുപത്രിയില്‍ വെച്ച് തൃക്കാക്കര ഉപതെര ഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ ത്ഥിയുടെ പ്രഖ്യാപനം നടത്തിയതിനെതിരെ എതിര്‍പ്പുമായി വൈദികര്‍. ലിസി ആശുപത്രിയില്‍ വെച്ച് ഡോ. ജോ ജോസ ഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തിനെതിരെ എറണാ കുളം- അങ്കമാലി അതിരൂപതയിലെ വൈദികരാണ് വിമര്‍ശനവുമായി രംഗ ത്തുവന്നത്. കേരളത്തില്‍ ഇതാദ്യമായാണ് സഭ ഒരു രാഷ്ട്രീയപാര്‍ട്ടിക്കോ മു ന്നണിക്കോ തങ്ങളുടെ ഇടം ഇത്തര മൊരാവശ്യത്തിനായി തുറന്നു കൊടുക്കു ന്നത്. ഇത്തരം വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴയ്ക്കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കേണ്ടതായിരു ന്നുവെന്നും വൈദികര്‍ പറയുന്നു.
വൈദികര്‍ക്ക് ഒപ്പം ഇടതു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് കെസിബിസി മു ന്‍ വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ വി മര്‍ശനം. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ രീതിയാണ് വലിയ രീതിയില്‍ വിമര്‍ ശ നങ്ങള്‍ക്ക് ഇടയാക്കി യിരുന്നു. ഇത് തന്നെയാണ് സംശയങ്ങള്‍ക്ക് കാരണമായതെന്നാണ് ഫാദര്‍ വര്‍ഗീ സ് വള്ളിക്കാട്ടില്‍ പറയുന്നത്.
കെസിബിസിയേയും സഭയേയും മതമേലധ്യക്ഷന്‍മാരെയും വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ കാരണ മാ യത് സ്ഥാനാര്‍ത്ഥിയെ സിപിഎം അവതരിപ്പിച്ച രീതിയാണെന്ന് അദ്ദേഹം പറയുന്നു. സഭയുടെ കീഴിലു ള്ള സ്ഥാപനത്തില്‍ വൈദികരുടെ സാന്നിദ്ധ്യത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് ബ്രാന്‍ഡി ങ് ആണെന്ന് സംശയിക്കുന്നു. സിപിഎമ്മിന് അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നില്ലെങ്കില്‍ അത് സിപിഎം വിശദീകരിക്കണമെന്നും ഫാദര്‍ പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കു മി ല്ലെന്ന് സീറോ മലബാര്‍ സഭയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ചില രാഷ്ട്രീയക്കാര്‍ സഭയേയും പുരോഹി തരെ യും സഭകള്‍ക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറ ഞ്ഞുകൊണ്ടി രിക്കുന്നു. ജനങ്ങളു ടെ ജീവിത പ്രശ്‌നങ്ങളിലും വികസ ന സാധ്യതകളിലും തങ്ങള്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകളും സമീപനങ്ങളും പരിപാടി കളുമല്ലേ യഥാര്‍ത്ഥത്തില്‍ അവര്‍ വിശദീക രിക്കേണ്ടത് ?.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍വഹിക്കേണ്ട പങ്ക് ജാ തി മത സമുദായ ശക്തികളെ ഏല്‍പ്പിക്കുന്ന ഏര്‍പ്പാട്, എളുപ്പവഴിയി ല്‍ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളു ടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തില്‍ വര്‍ ഗീയതയും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്നത്.
മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍ നി ന്നുള്ള തിരിച്ചു പോക്കാണ്, പുരാതന പ്രാകൃത ഗോത്ര ജീവിതത്തിലേക്കും മതരാഷ്ട്ര ഫാസിസത്തിലേക്കു മുള്ള തിരിച്ചുപോക്ക്. മതത്തിനും സമുദായങ്ങള്‍ക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊ തുനന്മ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രൂപപ്പെടുത്താന്‍ രാഷ്ട്രീയ പ്രസ്ഥാന ങ്ങള്‍ തയ്യാറാകണം. എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനി യോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട് എന്നത് എല്ലാവരും ഓര്‍ക്കണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.