Breaking News

ഇടതുപക്ഷ സര്‍ക്കാരിനെ തന്റെ പേരില്‍ ചെളിവാരി എറിയുന്ന പശ്ചാത്തലത്തിലാണ് ,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്ന് സംവിധായകനും നിര്‍മാതാവുമായ ‘രഞ്ജിത്ത്’.

ഇടതുപക്ഷ സര്‍ക്കാരിനെ തന്റെ പേരില്‍ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ചെളിവാരി എറിയുന്ന പശ്ചാത്തലത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതെന്ന് സംവിധായകനും നിര്‍മാതാവുമായ രഞ്ജിത്ത്. മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്നും അദ്ദേഹം പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ അറിയിച്ചു. മാധ്യമങ്ങളെയും പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ചാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
വ്യക്തിപരമായി ഏറെ നിന്ദ്യമായ ആരോപണമാണ് ബംഗാളി നടിയായ ശ്രീലേഖ മിത്ര നടത്തിയിരിക്കുന്നത്. ചലിച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തപ്പോൾ മുതൽ ഒരുസംഘം ആളുകൾ നടത്തുന്ന നാളുകളുടെ അധ്വാനമാണ് ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിൽ എനിക്കുണ്ടായിരിക്കുന്ന ഈ വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല. എന്നാൽ, ഈ വെളിപ്പെടുത്തൽ തെറ്റായിരുന്നുവെന്ന് പൊതുസമൂഹത്തെ ബോധിപ്പെടുത്തിയേ മതിയാകൂവെന്നാണ് രഞ്ജിത് പറയുന്നത്.


പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് അവർ നടത്തിയിരിക്കുന്നത്. അതിൽ ഒരുഭാഗം തെറ്റാണെന്ന് എനിക്ക് തെളിയിച്ചേ മതിയാകൂ. വെളിപ്പെടുത്തലിന്റെ വിശദാംശത്തിലേക്ക് ഞാൻ കടക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ ഞാൻ നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ സത്യമെന്താണെന്ന് ലോകത്തിനെ അറിയിച്ചേ മതിയാകൂ. ഇത് എന്റെ സുഹൃത്തുകളുമായും വക്കീൽ ഓഫീസുമായി ബന്ധപ്പെട്ട് തീരുമാനിച്ച് കഴിഞ്ഞു.


ഇതിനുപുറമെ, കേരള സർക്കാരിനെതിരേയും സി.പി.എം എന്ന പാർട്ടിക്കെതിരേയും വലതുപക്ഷ രാഷ്ട്രീയ നിലപാട് ഉള്ളവരും അവർക്ക് മുന്നിൽ പോർമുഖത്ത് എന്ന പോലെ നിൽക്കുന്ന മാധ്യമപ്രവർത്തകരും സംഘടിതമായി സർക്കാരിനെ ആക്രമിക്കുന്ന പല വിഷയങ്ങളിൽ ഒന്ന് എന്റെ പേരുമായി ബന്ധപ്പെട്ടതാണെന്നത് ഏറെ അപമാനകരമാണ്. സത്യമെന്താണെന്ന് അറിയാതെ മാധ്യമങ്ങളും ഇവിടെ ചിലരും നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ എന്ന ഒരു വ്യക്തി കാരണം സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരു കോട്ടവും ഉണ്ടാവില്ല.
ഈ സാഹചര്യത്തിൽ സർക്കാർ നൽകിയിട്ടുള്ള ഒരു ഔദ്യോഗിക സ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നത് കൊണ്ട്, സർക്കാരിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടതെന്ന ബോധ്യം എനിക്കുള്ളത് കൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഞാൻ രാജി വയ്ക്കുകയാണ്. എന്നറിയിക്കുന്നു. ഇത് സ്വീകരിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയോടും മുഖ്യമന്ത്രിയോടും ഞാൻ അഭ്യാർഥിക്കുന്നു.


മധ്യമപ്രവർത്തകരോട് ഒരു വാക്ക് പറയാനുണ്ട്. എന്റെ വീട് എന്റെ സ്വകാര്യതയാണ്. ഈ വീട്ടുമുറ്റത്തേക്ക് എന്റെ അനുവാദമില്ലാതെയാണ് നിങ്ങളുടെ ഒരു വലിയ സംഘം ഇന്നലെ ഇരച്ചുകയറി വന്നത്. ഇന്നും ഇത് ആവർത്തിക്കാനായി വീടിനുപുറത്ത് കാത്തുനിൽക്കുന്നുണ്ട്. ദയവ് ചെയ്ത് ഒരു കാര്യം മനസിലാക്കുക. എനിക്ക് ഒരു ക്യാമറയേയും അഭുമുഖികരിക്കേണ്ട കാര്യമില്ല. ഞാൻ ഈ അയയ്ക്കുന്ന ശബ്ദസന്ദേശത്തിൽ കാര്യങ്ങൾ വ്യക്തമാണ്. ഇങ്ങനെയായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.