News

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ 19 മുതൽ തുറക്കും

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഈമാസം 19 മുതൽ തുറന്ന് പ്രവർത്തിക്കും. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് നിയന്ത്രണങ്ങളോടെ ഘട്ടംഘട്ടമായി പ്രവർത്തന സജ്ജമാക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവർത്തനം നിലച്ചത് വനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന സദുർബല വിഭാഗക്കാരായ 2,000 ആളുകളെ പ്രത്യക്ഷമായും 70,000 കുടുംബങ്ങളെ പരോക്ഷമായും ബാധിച്ചിരുന്നു. ഇക്കാര്യവും കണക്കിലെടുത്താണ് അഞ്ചു മാസത്തിന് ശേഷം കേന്ദ്രങ്ങൾ പരീക്ഷണാർത്ഥം തുറക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ മൂന്നാം ഘട്ട ലോക് ഡൗൺ ഇളവുകൾക്കും കടുവാ സംരക്ഷണ അതോറിറ്റിയുടെ നിയന്ത്രണങ്ങൾക്കും വിധേയമായാണ് തുറക്കലിന്റെ ഒന്നാംഘട്ടം. ആദ്യഘട്ടത്തിൽ പത്തു വയസിൽ താഴെയുള്ള കുട്ടികൾക്കും 65 നു മുകളിൽ പ്രായമുള്ളവർക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. താമസിക്കുന്നതും ഭക്ഷണശാലകളിൽ ഇരുന്നു കഴിക്കുതും അനുവദിക്കില്ല. ഭക്ഷണം പാഴ്‌സലായി ലഭിക്കും. ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയവ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പാലിച്ച് പ്രവർത്തിക്കും. വീഴ്ച വരുത്തുവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
സെന്ററിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. അനുവദനീയമായതിൽ കൂടുതലാണ് താപനിലയെങ്കിൽ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി വൈദ്യസഹായം നൽകും. ഇതിന് പ്രത്യേകം വാഹനം, സ്ഥലം എന്നിവ ഒരുക്കും. മാസ്‌ക്, സാനിറ്റൈസർ, അണുനശീകരണം, പ്രവേശന, പുറം കവാടങ്ങളിൽ ശുചിമുറികൾ, എന്നിവ സെന്ററുകളിൽ ഉറപ്പാക്കും.
പ്രവേശനത്തിന് ടിക്കറ്റുകൾ ഓലൈനായി ബുക്ക് ചെയ്യണം. ക്യൂ ഒഴിവാക്കും. പകൽ മാത്രമേ  ട്രക്കിംഗ് അനുവദിക്കൂ. ഒരു ബാച്ചിൽ ഏഴുപേരെ അനുവദിക്കും. കാട്ടിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകാലുകൾ അണുമുക്തമാക്കണം. സാമൂഹിക അകലം പാലിക്കണം. സഫാരി വാഹനങ്ങളിൽ െ്രെഡവർ ക്യാബിനും സന്ദർശക ഭാഗവും വേർതിരിക്കും. സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി പേരെയം കയറ്റൂ. സഫാരിക്കിടെ പുറത്തിറങ്ങാൻ അനുവദിക്കില്ല. വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. ഓരോ സഫാരിക്ക് ശേഷവും വാഹനം അണുവിമുക്തമാക്കും.
മ്യൂസിയം, ഇന്റർപ്രട്ടേഷൻ സെന്ററുകളിൽ ഒരേ സമയം 10 പേർക്കും ഇക്കോഷോപ്പുകളിൽ അഞ്ചുപേർക്കും മാത്രമാണ് പ്രവേശനം. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഡിവിഷണൽ ഓഫീസർമാരും ഫോറസ്റ്റ് ഓഫീസർമാരും ഉറപ്പാക്കണം. ഏകോപനത്തിന് ചീഫ് ഫോറസ്റ്റ് കസർവേറ്റർമാരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.