സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെ ക്കന്‍ഡറി പരീക്ഷ കള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മ ന്ത്രി വി ശിവന്‍കുട്ടി. റെഗുലര്‍ വിഭാഗത്തില്‍ മാത്രം 4,26, 999 വിദ്യാര്‍ത്ഥികള്‍ ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെ ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവ ന്‍കുട്ടി. റെഗുലര്‍ വിഭാഗത്തില്‍ മാത്രം 4,26, 999 വിദ്യാര്‍ത്ഥികള്‍ ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതും. ആകെ 2962 സെന്ററുകളാണ് പരീക്ഷയ്ക്ക് തയ്യാറാക്കിയത്.
പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളടക്കം ആകെ 4,27,407 പേരാണ് പരീക്ഷ എഴുതുന്നത്. 4,32, 436 വിദ്യാര്‍ത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. ഇവര്‍ക്കായി 2005 പരീക്ഷ സെന്ററുകള്‍ ഒരുക്കിയി ട്ടുണ്ട്. ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒന്‍പതും പരീക്ഷ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ 9 സെന്ററുകളിലായി 574 കുട്ടിക ളും ലക്ഷദ്വീപില്‍ 9 സെന്ററുകളിലായി 882 കുട്ടികളുമാണ് പരീക്ഷ എഴു തുന്നത്.
4,32,436 പേര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതും. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി 2005 പരീ ക്ഷാ കേന്ദ്രങ്ങളാണ് ഉളളത്.3,65,871 കുട്ടികള്‍ റെഗുലര്‍ വിഭാഗത്തി ലും 20,768 കുട്ടികള്‍ പ്രൈവറ്റ് വിഭാ ഗത്തിലും 45,797 കുട്ടികള്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തിലും പരീക്ഷയെഴുതും. 219545 ആണ്‍കുട്ടികളും 212891 പെണ്‍കുട്ടികളുമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുക.
ആകെ 2005 പരീക്ഷ സെന്ററുകള്‍ ഉള്ളതില്‍ ഗള്‍ഫ് മേഖലയില്‍ 8 സെന്ററുകളും ലക്ഷദ്വീപില്‍ 9 സെന്റ റുകളുമാണ് ഉള്ളത്. 30158 കുട്ടികളാണ് റെഗുലര്‍ വിഭാഗത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീ ക്ഷ എഴുതുന്നത്. 198 കുട്ടികള്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതും. 18331 ആണ്‍കുട്ടികളും 11658 പെണ്‍കുട്ടികളുമാണ് ഇത്തവണ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്.
ജൂണ്‍ ഒന്നിന് അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍
2022 ജൂണ്‍ ഒന്നിന് അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജൂണ്‍ ഒന്നിനായിരിക്കും പ്രവേശനോത്സവം. അധ്യയനം തുടങ്ങും മുന്‍പ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നന്നാക്കാനായി ഡിജിറ്റല്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കും. അക്കാദമിക്ക് മാസ്റ്റര്‍ പ്ലാനും തയാറാക്കും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസു കളിലെ അധ്യാപകര്‍ക്ക് മെയില്‍ പരിശീലനം നല്‍കും. എല്‍ കെജി, യുകെജി ക്ലാസുകള്‍ക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി അന്വേഷിച്ചുകൊണ്ടിരി ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം ഇത്തവണയും അഞ്ചാം വയസില്‍ തന്നെയാവും. ദേശീയ വിദ്യാ ഭ്യാസ നയപ്രകാരം വയസ് കൂട്ടുന്നതില്‍ അടുത്ത തവണ വ്യക്തത വരുത്തും. ഖാദര്‍ കമ്മിറ്റി റിപ്പോ ര്‍ട്ട് അനുസരിച്ച് അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് എടുക്കുമെന്നും അദ്ദേ ഹം പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.