വിവാദത്തില്‍ ജോസഫൈന്‍ വിശദീകരണം നല്‍കിയെങ്കിലും നേതൃതലത്തില്‍ പിന്തുണ ലഭിച്ചിരുന്നില്ല. പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതി പ്പുണ്ടായ പ്രതികരണമാണ് ജോ സഫൈന്റേതെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി തന്നെ ആവ ശ്യപ്പെടുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജി വെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. വിവാദത്തില്‍ ജോസഫൈന്‍ വിശദീകരണം നല്‍കിയെങ്കിലും നേതൃതലത്തില്‍ പിന്തുണ ലഭിച്ചിരുന്നില്ല. പാര്‍ട്ടി ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടായ പ്രതികരണമാണ് ജോസഫൈന്റേതെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്ഥാനം രാജിവെക്കണമെന്ന് പാ ര്‍ട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.
എം സി ജോസഫൈന്‍ സ്ത്രീയോട് നടത്തിയ വിവാദ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്ക പ്പെട്ടില്ലെ ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടി പ്പിച്ച എം സി ജോസഫൈന്റെ രാജിസന്നദ്ധത പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് എ വിജയ രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത ജോസഫൈന്‍ നടന്ന സംഭവം വിശദീ കരിച്ചു. തുടര്‍ന്ന് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും രാജിസന്നദ്ധത അറിയിക്കുകയുമായി രുന്നുവെന്ന് എ വിജയരാഘവന്‍ പറഞ്ഞു.
ഒമ്പത് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി. പരാതിക്കാരിയോട് അപ മര്യാദയായി പെരുമാറിയ സംഭവത്തില്‍ സി പിഎം നേതൃ തലത്തില്‍ ആരുടെയും പിന്തുണ ലഭിച്ചി രുന്നില്ല. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ട തി ല്ലെന്ന് അഭി പ്രായപ്പെട്ടത്. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് രാജിയിലേക്ക് പോ കുന്നത്.
ഒരു വാര്‍ത്താ ചാനലില്‍ തത്സമയ പരിപാടിയിലാണ് പരാതി പറയാന്‍ വിളിച്ച യുവതിയോട് ജോസ ഫൈന്‍ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക മായി പ്രചരിച്ചിരുന്നു. പൊതു സമൂഹത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പോലും ഇവര്‍ക്ക് പിന്തുണ കിട്ടിയി ല്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജ ടീച്ചറക്കം പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തി രുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.