ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ വീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കുടുംബത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും കോടിയേരി
തിരുവല്ല:ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീ പിന്റെ വീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ ന്‍ സന്ദര്‍ശിച്ചു.ക്രൂരമായ കൊലപാതക മാണ് നടന്നതെന്നും കുടുംബത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. ഭാര്യയ്ക്ക് ജോലി നല്‍കാന്‍ പാര്‍ട്ടി മുന്‍കൈയെടുക്കും. ആ കുടുംബം ഒരിക്കലും അനാഥരാകില്ല.-കോടി യേരി മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികളുടെ പഠന ചെലവുകള്‍ പാര്‍ടി വഹിക്കും. സന്ദീപിന്റെ ഭാര്യക്ക് സ്ഥിരം വരുമാനമുള്ള സുരക്ഷിത മായ തൊഴിലും കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തകമായ സഹായവും നല്‍കും. കുട്ടികള്‍ക്ക് എത്ര വേണമെങ്കിലും പഠിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.സന്ദീപ് കുമാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരിക്ക് മുന്നില്‍ ഭാര്യ സുനിത പൊട്ടിക്കരഞ്ഞു.’എന്റെ കുഞ്ഞുങ്ങള്‍ക്ക് ആരുമില്ല…എന്റെ പ്രാ ണനാ പോയത്. അതിനുവേണ്ടി മാത്രം ജീവിച്ചതാ ഞാന്‍…ആരും അനാഥരാകരുത് എന്ന് പറഞ്ഞ് ജീവി ച്ചയാളാണ്. ഈ നാടിന് വേണ്ടി ജീവിച്ച ഞങ്ങള്‍ അനാഥരായി… എന്റെ കുഞ്ഞിനെ കണ്ണുനിറച്ച് കണ്ടിട്ടി ല്ല…’-സുനിത പറഞ്ഞു. കോടിയേരിയുടെ ഭാര്യ വിനോദിനി, മന്ത്രി സജി ചെറിയാന്‍ എന്നിവരും അദ്ദേഹ ത്തോടൊപ്പം സന്ദീപിന്റെ വീട്ടിലെത്തി.
ബിജെപി നേതൃത്വം ആലോചിച്ച് ഒരു ബിജെപികാരന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളിലുള്ളവരെ ഏകോപിപ്പിച്ച് നടത്തിയ കൊലപാതകം ആസൂത്രിതമാണ്. അതി നായി ഒരു സംഘത്തെ നിയോഗിക്കുക യാണ് ചെയ്തത്.അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ എത്തി ക്കാന്‍ കഴിയുന്നതരത്തില്‍ അന്വേഷണം നടത്തണമെന്നും കോടിയേരി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.