ഭാഗ്യദോഷം ഭയന്ന് മന്ത്രിമാരില്‍ പലരും എടുക്കാതിരുന്ന 13-ാം നമ്പര്‍ കാര്‍ കൃഷി മന്ത്രി പി പ്രസാ ദും ഇതേ അക്കത്തിലുള്ള മന്‍മോഹന്‍ ബംഗ്ലാവ് മന്ത്രി ആന്റണി രാജും ഏറ്റെടുത്തതോടെ സാമൂ ഹിക മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് അവസാനമായി
തിരുവനന്തപുരം : അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രിമാര്‍ മുഖം തിരിച്ച 13-ാം നമ്പര്‍ സ്റ്റേറ്റ് കാറും ഇതേ അക്കത്തിലുള്ള മന്‍മോഹന്‍ ബംഗ്ലാവിനും ഒടുവില്‍ അവകാശികളായി. ഭാഗ്യദോഷം ഭയന്ന് മന്ത്രിമാരില്‍ പലരും എടുക്കാതിരുന്ന കാര്‍ ഏറ്റെടുത്തത് കൃഷി മന്ത്രി പി പ്രസാദ് ആണ്.
മന്ത്രിമാര്‍ക്ക് രാശിയിണ്ടുക്കില്ലെന്ന് ചിത്തപ്പേരുള്ള മന്‍മോഹന്‍ ബംഗ്ലാവ് ഗതാഗത മന്ത്രി ആന്റണി രാജും ഏറ്റെടുത്തു. കഴിഞ്ഞ മന്ത്രിസഭയില്‍ തോമസ് ഐസക് ആയിരുന്നു 13-ാം നമ്പര്‍ കാറും മന്‍മോഹന്‍ ബംഗ്ലാവും ഉപയോഗിച്ചിരുന്നത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിലെ കൊണ്ട് പടിച്ച ചര്‍ച്ചകള്‍ അവസാനമായി.
ഇത്തവണ മന്ത്രിസഭയില്‍ ആരായിരിക്കും നമ്പര്‍ 13ന്റെ അവകാശിയെന്നതായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. മന്ത്രിമാര്‍ക്ക് ഔദ്യോഗിക വാഹനങ്ങളും വസതിയും തീരുമാനിച്ചപ്പോ ള്‍ തന്നെ 13-ാം നമ്പര്‍ കാറും മന്‍മോഹന്‍ ബംഗ്ലാവും ഏറ്റെടുക്കാന്‍ തയ്യാറാവുന്നത് ആരെന്നായി സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച.
ഇന്നലെ മന്ത്രിമാര്‍ക്ക് കാറുകള്‍ അനുവദിച്ചപ്പോള്‍ ആരും പതിമൂന്നാം നമ്പര്‍ കാര്‍ എടുത്തിരു ന്നില്ല. സത്യപ്രതിജ്ഞ കഴിഞ്ഞ് ഔദ്യോഗിക വാഹനങ്ങളില്‍ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ടപ്പോള്‍ നമ്പര്‍ പതിമൂന്ന് കൂട്ടത്തിലില്ലായിരുന്നു. എന്നാല്‍ ചര്‍ച്ച ചൂട് പിടിച്ചതോടെ കൃഷി മന്ത്രി 13ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങുകയായിരുന്നു.
മന്ത്രിമാര്‍ക്ക് വസതി അനുവദിച്ചപ്പോള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് അനുവദിച്ചത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപമുള്ള ‘പമ്പ’ ആണ്. കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും അനുവദിച്ചിരിക്കുന്നത്. കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന ‘പ്രശാന്തും’കൂടാതെ മൂന്നാം നമ്പര്‍ കാറും കേരള കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി അഗസ്റ്റിന്‍ ചോദിച്ചു വാങ്ങി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.