ബിനാലെ വേദിയുടെ മാത്രം പ്രത്യേകതയായ ദേശ,ഭാഷ അതിരുകളില്ലാത്ത ആസ്വാ ദകര്‍ തികഞ്ഞ സംതൃപ്തി പകരുന്നതായെന്നു നിലമ്പൂര്‍ സ്വദേശിയായ ഇര്‍ഫാന്‍ എരു ത്ത് പറഞ്ഞു. സദസിലെ ആവശ്യപ്രകാരം രാജസ്ഥാനി നാടോടി ഗാനവും അവതരി പ്പിച്ച മെഹ്ഫില്‍ എ സമായ്ക്ക് ഫ്രാന്‍സ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കുന്നതിന് എന്‍ക്വ യറി ഇവിടെ വച്ച് ലഭിച്ചിട്ടുണ്ട്
കൊച്ചി: ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡ് ബിനാലെ പവിലിയനില്‍ തിങ്ങി നിറഞ്ഞ ആസ്വാദകരെ ഖവാ ലിയുടെ നിര്‍വൃതിയില്‍ ലയിപ്പിച്ച് മെഹ്ഫില്‍ എ സമായുടെ സംഗീ ത വിരുന്ന്. രണ്ടുമണിക്കൂര്‍ നീണ്ട സം ഗീതാവതരണത്തില്‍ ഉറുദു, പാഴ്സി, പഞ്ചാബി ഖവ്വാലികള്‍ പെയ്തിറങ്ങി.
ഡല്‍ഹി ആസ്ഥാനമായ മെഹ്ഫില്‍ എ സമാ സംഗീതബാന്‍ഡിലെ 12 പേരും മലയാളികളാണ്. ഉസ്താദ് ഫാറൂഖ് അലി ചാന്ദിന്റെ ശിഷ്യനും ഗായകനുമായ ഇര്‍ഫാന്‍ എരുത്ത്, പണ്ഡിറ്റ് ഗൗരവ് മജുംദാറിന്റെ ശിഷ്യന്‍ ഹാര്‍മോണിയമിസ്റ്റ് ജാവേദ് അസ്ലം എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഗീത കൂട്ടായ്മയില്‍ നൗബ, വഫ, മിന എന്നീ ഗായികമാരും ഉള്‍പ്പെടുന്നു.
ബിനാലെ വേദിയുടെ മാത്രം പ്രത്യേകതയായ ദേശ,ഭാഷ അതിരുകളില്ലാത്ത ആസ്വാദകര്‍ തികഞ്ഞ സംതൃപ്തി പകരുന്നതായെന്നു നിലമ്പൂര്‍ സ്വദേശിയായ ഇര്‍ഫാന്‍ എരുത്ത് പറഞ്ഞു. സദസിലെ ആ വശ്യപ്രകാരം രാജസ്ഥാനി നാടോടി ഗാനവും അവതരിപ്പിച്ച മെഹ്ഫില്‍ എ സമായ്ക്ക് ഫ്രാന്‍സ് ഫെസ്റ്റി വലില്‍ അവതരിപ്പിക്കുന്നതിന് എന്‍ക്വയറി ഇവിടെ വച്ച് ലഭിച്ചിട്ടുണ്ട്.
ജോലിയും പഠനവുമായി ഡല്‍ഹിയില്‍ എത്തിയ സംഘാംഗങ്ങള്‍ 2016 മുതലാണ് ബാന്‍ഡുമായി പരി പാടികള്‍ അവതരിപ്പിച്ചു തുടങ്ങിയത്. ഇതിനകം ഇന്ത്യയിലും വിദേശത്തുമായി മുന്നൂറിലേറെ വേദികള്‍ പിന്നിട്ടുകഴിഞ്ഞു.
വനിതാദിനം പ്രമാണിച്ച് നാളെ (മാര്‍ച്ച് എട്ട്)യും മറ്റെന്നാളും ബിനാലെ പവിലിയനില്‍ വനിത ഡോക്യു മെ ന്ററികള്‍ പ്രദര്‍ശിപ്പിക്കും. നാളെ ‘പ്ലെയേഴ്സ്’, ‘ഔര്‍ ഒഡീസി ഈസ് റെഡ്’ മറ്റെന്നാള്‍ ‘എത്തോസ് ഓഫ് ഡാര്‍ക്നെസ്സ്’, ‘സോ ഹെഡാന്‍ സോ ഹെഡാന്‍’ എന്നിവയാണ് വൈകിട്ട് ആറിനും 7.30നുമായി പ്രദര്‍ശി പ്പിക്കുന്നത്. ഇന്ന് (മാര്‍ച്ച് ഏഴ്) വൈകിട്ട് 7.30നു പവിലിയനില്‍ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തില്‍ ‘ഹൗ ഡു ഐ ഷോ ദി ഓഷ്യന്‍ സ്‌പേസ് യൂ ക്യാരീഡ് ഇന്‍സൈഡ് യൂ?’ എന്ന സിനിമ പ്രദര്‍ശിപ്പിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.